തൃശ്ശൂർ : പിണറായി വിജയനേക്കാളും ഉമ്മൻ ചാണ്ടിയേക്കാളും മുഖ്യമന്ത്രിയാകാൻ യോഗ്യൻ മെട്രോമാന്‍ ഇ.ശ്രീധരനാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ. മെട്രോമാന്‍ ഇ.ശ്രീധരനെ ബിജെപി തൃപ്പൂണിത്തുറയില്‍ മത്സരിപ്പിച്ചേക്കും. കൊച്ചി മെട്രോയും പാലാരിവട്ടം മേല്‍പ്പാലവും അനുകൂല ഘടകമാകുമെന്നാണ് വിലയിരുത്തല്‍. കേരളത്തില്‍ ശ്രീധരന്റെ പ്രവര്‍ത്തന മണ്ഡലം കൊച്ചി ആയതിനാല്‍ ഇതുള്‍പ്പെടുന്ന മണ്ഡലത്തില്‍ അദ്ദേഹത്തെ പരിഗണിക്കണമെന്നാണ് കേന്ദ്ര നേതൃത്വത്തിന്റെ നിര്‍ദേശം
തദ്ദേശ തിരഞ്ഞെടുപ്പില്‍ തൃപ്പൂണിത്തുറ നഗരസഭയില്‍ ബിജെപി മികച്ച നേട്ടമുണ്ടാക്കിയിരുന്നു. 15 സീറ്റുകള്‍ നേടി ഇവിടുത്തെ പ്രതിപക്ഷ സ്ഥാനത്താണ് ബിജെപി. 21 സീറ്റുകള്‍ നേടിയ എല്‍ഡിഎഫിനാണ് ഭരണം. നല്ലൊരു സ്ഥാനാര്‍ഥിയെ നിര്‍ത്തിയാല്‍ നിയമസഭാ മണ്ഡലം കൂടെ പോരുമെന്ന വിലയിരുത്തലിലാണ് ശ്രീധരന്റെ പേരിന് മുഖ്യ പരിഗണന ലഭിച്ചത്. ഒപ്പം അദ്ദേഹത്തിന് കൊച്ചിയിലെ പ്രവര്‍ത്തന പരിചയവും ഘടകമാണ്.
Read Also : അടിതെറ്റി കോൺഗ്രസ്, രാഷ്ട്രീയക്കാറ്റ് മാറി വീശിയപ്പോൾ ബിജെപി കുറിച്ചത് ചരിത്രം; കരുത്തായത് ഈ ജില്ല
2016-ല്‍ എം.സ്വരാജിലൂടെ സിപിഎം പിടിച്ചെടുത്തതാണ് തൃപ്പൂണിത്തുറ. മന്ത്രിയായിരുന്ന കെ.ബാബു രണ്ടാമതെത്തി. അതേസമയം ബിജെപിക്കായി മത്സരിച്ച തുറവൂര്‍ വിശ്വംഭരന് മൂന്നാം സ്ഥാനംകൊണ്ട് തൃപ്തിപ്പെടേണ്ടി വന്നു.
Post Your Comments