Latest NewsNewsInternational

മ്യാൻമറിൽ വെടിവയ്പ്പ്;18 പേർ മരിച്ചു

നൈപിതോ: മ്യാൻമറിൽ പൊലീസ് നടത്തിയ വെടിവയ്പ്പിൽ 18 പേർ മരിച്ചു. രാജ്യത്തെ പട്ടാള അട്ടിമറിക്കെതിരെ നടന്ന പ്രക്ഷോഭത്തിലേക്കാണ് പൊലീസ് നിറയൊഴിച്ചിരിക്കുന്നത്. സംഘർഷത്തിൽ 30ലധികം പേർക്ക് പരിക്കേറ്റിരിക്കുന്നു. യുഎൻ മനുഷ്യാവകാശ ഓഫീസാണ് സംഭവം പുറത്ത് വിട്ടിരിക്കുന്നത്.

യാങ്കൂൺ, ഡാവെ, മാൻഡലെ, മൈക്ക്, ബാഗോ, പോക്കോക്കു എന്നീ നഗരങ്ങളിലാണ് വെടിവയ്പ്പ് നടന്നിരിക്കുന്നത്. ഗ്രനേയ്ഡുകളും കണ്ണീർവാതകവും ഉൾപ്പെടെയുള്ളവയും പ്രക്ഷോഭകാരികൾക്കു നേരേ പ്രയോഗിക്കുകയുണ്ടായി. സംഭവത്തെ ശക്തമായി അപലപിക്കുന്നതായി യുഎൻ അറിയിക്കുകയുണ്ടായി.

സമാധാനപരമായ പ്രതിഷേധിക്കുന്നവർക്കെതിരെ നടത്തുന്ന അതിക്രമം ഉടൻ അവസാനിപ്പിക്കണമെന്നും വക്താവ് രവിന ഷംദസാനി പറഞ്ഞു. പട്ടാള അട്ടിമറിക്കെതിരെ നടന്ന പ്രക്ഷോഭങ്ങളിൽ ഒരു ദിവസം റിപ്പോർട്ട് ചെയ്യുന്ന ഏറ്റവും കൂടിയ മരണനിരക്കാണ് ഞായറാഴ്ചത്തേത്. ഈ മാസം 1നാണ് മ്യാൻമറിൽ അട്ടിമറിയിലൂടെ പട്ടാളം ഭരണം പിടിച്ചെടുക്കുകയുണ്ടായത്.

ഭരണാധികാരിയും നൊബേൽ സമ്മാന ജേതാവുമായ ഓങ് സാൻ സൂ ചിയെയും മുതിർന്ന ഭരണകക്ഷി നേതാക്കളെയും തടവിലാക്കിയ പട്ടാളം ഒരു വർഷത്തേക്കു സൈനിക ഭരണവും അടിയന്തരാവസ്ഥയും പ്രഖ്യാപിക്കുകയുണ്ടായി. സായുധസേനാ മേധാവിയായ മിൻ ഓങ് ലെയ്ങ് ഭരണം ഏറ്റെടുത്തു. ഇതിനെതിരെയാണ് ജനകീയ പ്രക്ഷോഭം.

shortlink

Related Articles

Post Your Comments

Related Articles


Back to top button