Latest NewsKerala

കോൺഗ്രസിനെ നിയന്ത്രിക്കുന്നത് ലീഗ്, ലീഗിനെ നിയന്ത്രിക്കുന്നത് ജിഹാദികൾ : പി.​സി. ജോ​ര്‍​ജ്

ഉ​മ്മ​ന്‍ ചാ​ണ്ടി​യു​ടെ പാ​ര കാ​ര​ണ​മാ​ണ് യു​ഡി​എ​ഫി​ല്‍ പ്ര​വേ​ശ​നം കി​ട്ടാ​തി​രു​ന്ന​തെ​ന്നും ജോ​ര്‍​ജ്

കോ​ട്ട​യം: ത​ന്‍റെ യു​ഡി​എ​ഫ് പ്ര​വേ​ശ​നം അ​ട​ഞ്ഞ അ​ധ്യാ​യ​മെ​ന്ന് പി.​സി. ജോ​ര്‍​ജ് എം​എ​ല്‍​എ. യു​ഡി​എ​ഫി​ലേ​ക്ക് പോ​കാ​ന്‍ ഇ​നി​യി​ല്ല. യു​ഡി​എ​ഫ് നേ​താ​ക്ക​ള്‍ വ​ഞ്ച​ക​ന്‍​മാ​രാ​ണ്. ഉ​മ്മ​ന്‍ ചാ​ണ്ടി​യു​ടെ പാ​ര കാ​ര​ണ​മാ​ണ് യു​ഡി​എ​ഫി​ല്‍ പ്ര​വേ​ശ​നം കി​ട്ടാ​തി​രു​ന്ന​തെ​ന്നും ഒ​രു സ്വ​കാ​ര്യ വാ​ര്‍​ത്താ ചാ​ന​ലി​നോ​ട് ജോ​ര്‍​ജ് പ​റ​ഞ്ഞു.

ഇത് കൂടാതെ മുസ്‌ലിം ലീഗിനെതിരെയും കടുത്ത വിമർശനമാണ് പിസി ജോ​ര്‍​ജ് ഉന്നയിച്ചത്. കോൺഗ്രസിനെ നിയന്ത്രിക്കുന്നത് ലീഗ് ആണെന്നും
ലീഗിനെ നിയന്ത്രിക്കുന്നത് ജിഹാദികൾ ആണെന്നും പി സി ജോർജ് ആരോപിച്ചു. റിപ്പോർട്ടർ ചാനലിന്റെ ചർച്ചയിലാണ് പിസി രോഷാകുലനായത്.

ചെ​ന്നി​ത്ത​ല മു​ഖ്യ​മ​ന്ത്രി​യാ​കു​മോ​യെ​ന്ന് ഉ​മ്മ​ന്‍ ചാ​ണ്ടി​ക്ക് ഭ​യ​മാ​ണ്. ഉ​മ്മ​ന്‍ ചാ​ണ്ടി​ക്കെ​തി​രേ കൂ​ടു​ത​ല്‍ വെ​ളി​പ്പെ​ടു​ത്ത​ലു​ക​ള്‍ ഉ​ട​ന്‍ ഉ​ണ്ടാ​കു​മെ​ന്നും ജോ​ര്‍​ജ് വ്യ​ക്ത​മാ​ക്കി. നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പു​മാ​യി ബ​ന്ധ​പ്പെ​ട്ട് എ​ന്‍​ഡി​എ‍​ യു​മാ​യി ച​ര്‍​ച്ച ന​ട​ത്തു​ക​യാ​ണ്. തീ​രു​മാ​നം ബു​ധ​നാ​ഴ്ച പ്ര​ഖ്യാ​പി​ക്കു​മെ​ന്നും ജോ​ര്‍​ജ് പ​റ​ഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button