KeralaLatest NewsIndiaNews

“രാഹുൽ ഗാന്ധി കടലിൽ ചാടിയാൽ വോട്ടു കിട്ടില്ല , കേരളത്തിൽ ബിജെപി വൻ വിജയം നേടും ” : ഖുശ്ബു

പാലക്കാട് : ഇടത് വലത് മുന്നണികൾ ബിജെപിയെ ഭയക്കുന്നത് തങ്ങളുടെ അഴിമതികൾ പുറത്ത് വരുമെന്ന കാരണത്താലാണെന്ന് നടിയും ബിജെപി അംഗവുമായ ഖുശ്ബു സുന്ദർ. അഴിമതി രഹിത ഭരണത്തിന് കേരളത്തിൽ താമര വിരിയണമെന്നും ഖുശ്ബു പറഞ്ഞു. വിജയ യാത്ര പരിപാടിയിൽ സംസാരിക്കുകയായിരുന്നു ഖുശ്ബു.

Read Also : ജീവിതത്തിൽ ഭാഗ്യം തെളിയാന്‍ ഈ മന്ത്രം ജപിച്ചോളൂ

സ്വാർത്ഥത മാത്രമാണ് കോൺഗ്രസുകാർക്കുള്ളത്. അതിൽ മനം മടുത്ത് ജനങ്ങൾക്കും നാടിനും നല്ലത് ചെയ്യണം എന്ന ചിന്തയിലാണ് ബിജെപിയിൽ ചേർന്നത്. ബിജെപി വർഗീയ പാർട്ടിയാണെന്നാണ് എല്ലാവരും പറയുന്നത് എന്നാൽ താനും ഒരു മുസ്ലീമാണെന്ന് ഖുശ്ബു പറഞ്ഞു. നിയമസഭാ തെരഞ്ഞെടുപ്പിന്റെ മുന്നോടിയായി കേരളത്തിലെത്തിയ രാഹുൽ മീൻ പിടിക്കാൻ വെള്ളത്തിൽ ചാടുകയാണ് ചെയ്തത്. എന്നാൽ വെള്ളത്തിൽ ചാടിയാൽ വോട്ട് കിട്ടില്ലെന്ന് ഖുശ്ബു പറഞ്ഞു.

കേരളത്തിൽ മാത്രമല്ല തമിഴ്‌നാട്ടിലും ബിജെപി വളരുകയാണ്. വിദ്യാസമ്പന്നരായ മെട്രൊ മാൻ ഇ ശ്രീധരനെപ്പോലുള്ളവരാണ് ബിജെപിയിൽ ചേരുന്നത്. ഇത് പാർട്ടി രാജ്യത്തിന് വേണ്ടി നല്ലത് ചെയ്യുന്നത് കാരണമാണ്. വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ ബിജെപിയ്ക്ക് കേരളത്തിൽ വൻ വിജയമുണ്ടാകുമെന്നും ഖുശ്ബു പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button