ലന്‍ഡെന്‍: ഗര്‍ഭിണിയായ മകളുടെ കാമുകനൊപ്പം ഒളിച്ചോടി 44കാരിയായ അമ്മ. ബ്രിട്ടണിലാണ് സംഭവം. ജോര്‍ജിന (44) എന്ന സ്ത്രീയാണ് രണ്ടാമതും ഗര്‍ഭിണിയായ മകള്‍ ജെസ് ആല്‍ഡ്രിഡ്ജ്(24) ന്റെ കാമുകന്‍ 29കാരനായ റയാന്‍ ഷല്‍ടനൊപ്പം ഒളിച്ചോടി ഇപ്പോള്‍ വാര്‍ത്തകളില്‍ ഇടം നേടിയിരിക്കുന്നത്.
read also : വിദേശത്ത് നിന്നെത്തിയ യുവതിയെ തട്ടിക്കൊണ്ടുപോയ സംഭവം; പ്രതികൾ പിടിയിൽ
ഇവര്‍ ആറു കുട്ടികളുടെ അമ്മൂമ്മ കൂടിയാണെന്നറിയുമ്പോഴാണ് എല്ലാവരും ഞെട്ടുന്നത്.
മകള്‍ ജെസ് ഗര്‍ഭിണിയായപ്പോഴാണ് കാമുകന്‍ റയാന്‍ ജോര്‍ജിനയുടെ വീട്ടിലേക്ക് താമസം മാറിയത്. ഇവിടെ ജോര്‍ജിനയുടെ ഭര്‍ത്താവും ഉണ്ട്. എന്നാല്‍ എല്ലാവരുടെയും കണക്കുകൂട്ടലുകള്‍ തെറ്റിച്ചുകൊണ്ട് മകളുടെ കാമുകനുമായി പ്രണയത്തിലാകുകയായിരുന്നു.
തന്റെ രണ്ടാമത്തെ കുഞ്ഞിനെ പ്രസവിച്ച ശേഷം ആശുപത്രിയില്‍ നിന്നും വീട്ടിലേക്ക് തിരികെ എത്തിയ ജെസ് അമ്മയും റയാനും ഒളിച്ചോടിപ്പോയെന്ന വാര്‍ത്തയാണ് കേള്‍ക്കുന്നത്. മൂന്ന് വര്‍ഷമായി മകളില്‍ നിന്ന് ലഭിക്കാത്ത സ്‌നേഹം ആറു മാസം കൊണ്ട് താന്‍ റയാന് നല്‍കി എന്നാണ് സംഭവത്തെ കുറിച്ച് ജോര്‍ജിന പറയുന്നത്.
അത്രമാത്രം പ്രണയബദ്ധരായിപ്പോയെന്നും മറ്റ് നിവൃത്തിയില്ലെന്നുമാണ് മകളെ വിളിച്ച് അമ്മ പറഞ്ഞത്. താനും റയാനുമായുള്ള പ്രണയം എത്രമാത്രമാണെന്ന് കാണിക്കാനായി അവര്‍ നിരവധി മെസേജുകളും മകള്‍ക്ക് അയച്ചു. എന്നാല്‍ ഇപ്പോഴും സംഭവിച്ചതൊന്നും വിശ്വസിക്കാന്‍ ജെസിന് കഴിഞ്ഞിട്ടില്ല.
Post Your Comments