ന്യൂഡല്‍ഹി : കൊറോണ വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തില്‍ പ്രതിരോധ വാക്സിനായി ഇന്ത്യയെ സമീപിച്ച് ബ്രസീല്‍. തദ്ദേശീയമായി നിര്‍മ്മിച്ച കൊവാക്സിനു വേണ്ടി ബ്രസീല്‍ വാക്സിന്‍ നിര്‍മ്മാതാക്കളായ ഭാരത് ബയോടെക്കുമായി കരാറില്‍ ഏര്‍പ്പെട്ടു. രാജ്യത്ത് കൊറോണ ബാധിച്ചുള്ള മരണ നിരക്ക് 2,50,000 ആയതോടെയാണ് വാക്സിനായി ബ്രസീല്‍ ആരോഗ്യമന്ത്രാലയം ഭാരത് ബയോടെക്കുമായി കരാറില്‍ ഏര്‍പ്പെട്ടത്.
Read Also : ഇന്ത്യാ- പാക് അതിർത്തിയിലെ വെടിനിർത്തൽ കരാറിന് പിന്നിൽ അജിത് ഡോവലിന്റെ നിർണായക നീക്കങ്ങൾ; സംഭവം ഇങ്ങനെ
20 മില്യണ്‍ കൊവാക്സിന്‍ ഡോസുകള്‍ക്കായുള്ള കരാറിലാണ് ഭാരത് ബയോടെക് ബ്രസീലുമായി ഒപ്പുവെച്ചിരിക്കുന്നത്. മൂന്ന് ഘട്ടങ്ങളായാണ് കമ്പനി ബ്രസീലിന് വാക്സിന്‍ നല്‍കുക. ആദ്യഘട്ടത്തിലും, രണ്ടാം ഘട്ടത്തിലും 8 മില്യണ്‍ ഡോസുകള്‍ വീതവും, മൂന്നാം ഘട്ടത്തില്‍ നാല് മില്യണ്‍ ഡോസുകളും കൈമാറും. മാര്‍ച്ച്, ഏപ്രില്‍, മെയ് മാസങ്ങളിലാകും വാക്സിനുകള്‍ നല്‍കുക.
210 മില്യണാണ് ബ്രസീലിന്റെ ജനസംഖ്യ. ഇതുവരെ 4 ശതമാനം ആളുകള്‍ക്ക് വാക്സിന്‍ നല്‍കിയിട്ടുണ്ട്.
Post Your Comments