മഹാരാഷ്ട്രയിൽ കൊവിഡ് രോഗബാധ വര്‍ധിച്ചു വരുന്ന സാഹചാര്യത്തില്‍ ഇന്ത്യ-ഇംഗ്ലണ്ട് ഏകദിന പരമ്പരയുടെ വേദി പൂനെയില്‍ നിന്നും മാറ്റാനൊരുങ്ങി ബിസിസിഐ. ഏകദിന പരമ്പരയ്‌ക്കായി മഹാരാഷ്ട്രയ്‌ക്ക് പുറത്തുള്ള വേദിയാവും ബിസിസിഐ തെരഞ്ഞെടുക്കുന്നത്.
ഏകദിന പരമ്പര കഴിഞ്ഞ് ഇംഗ്ലണ്ട് താരങ്ങള്‍ക്ക് നാട്ടിലേയ്ക്ക് തിരിച്ചുപോവാനുള്ള സൗകര്യം കൂടി കണക്കിലെടുത്താണ് പൂനെ വേദിയായി തെരഞ്ഞെടുത്തത്. എന്നാല്‍ വ്യാഴാഴ്‌ച്ച മുംബൈയില്‍ മാത്രം 1100 കൊവിഡ് കേസുകളാണ് റിപ്പോര്‍ട്ട് ചെയ്‌തത്. മൂന്ന് മത്സരങ്ങളാണ് ഏകദിന പരമ്പരയിലുള്ളത്. 5 ടി 20 മത്സരങ്ങൾ ഉൾപ്പെടുന്ന ടി 20 പരമ്പരയ്ക്ക് ശേഷമാവും ഏകദിന പരമ്പര ആരംഭിക്കുന്നത്.
Post Your Comments