ന്യൂഡല്‍ഹി: മലയാളി യുവതിയായ ചാര്‍ട്ടേര്‍ഡ് അക്കൗണ്ടന്റ് പൂനെയില്‍ മരിക്കാനിടയായ സംഭവത്തില്‍ അന്വേഷണമുണ്ടാകുമെന്ന് കേന്ദ്ര തൊഴില്‍ വകുപ്പ് സഹമന്ത്രി ശോഭ ശോഭ കരന്തലജെ രാജീവ് ചന്ദ്രശേഖറിന് ഉറപ്പ് നല്‍കി.വൈക്കം സ്വദേശിനിയായ യുവതിയുടെ നിര്യാണം സംബന്ധിച്ച് തൊഴില്‍ വകുപ്പ് അന്വേഷണം നടത്തണമെന്ന രാജീവ് ചന്ദ്രശേഖറിന്റെ ആവശ്യത്തോട് എക്‌സിലൂടെ പ്രതികരിച്ചു കൊണ്ട് മന്ത്രി ശോഭ കരന്തലജെ തന്നെ വെളിപ്പെടുത്തിയതാണ് ഇക്കാര്യം.
തൊഴിലിടങ്ങളില്‍ ജീവനക്കാര്‍ നേരിടുന്ന മാനസിക സമ്മര്‍ദ്ദം കുറക്കുന്നതിന് വേണ്ട നടപടികള്‍ കൈക്കൊള്ളണമെന്ന് രാജീവ് ചന്ദ്രശേഖര്‍ ആവശ്യപ്പെട്ടതിന് തൊട്ടു പിന്നാലെ തന്നെ മന്ത്രിയുടെ ഉറപ്പ് ലഭിക്കുകയായിരുന്നു. വൈക്കം സ്വദേശിനിയായ ചാര്‍ട്ടേര്‍ഡ് അക്കൗണ്ടന്റ് അന്ന സെബാസ്റ്റ്യന്‍ പേരയില്‍ എന്ന മലയാളി യുവതി പൂനയില്‍ ജോലി സ്ഥലത്ത് നിര്യാതയായ സംഭവത്തില്‍ പ്രതികരിക്കുകയായിരുന്നു രാജീവ് ചന്ദ്രശേഖര്‍. ഇത് വളരെ സങ്കടകരമാണ്. അന്നയുടെ മരണം സംബന്ധിച്ച അന്വേഷണമുണ്ടാകണമെന്നായിരുന്നു അദ്ദേഹം ആവശ്യപ്പെട്ടത്.
നമ്മുടെ തൊഴിലിടങ്ങള്‍ സുരക്ഷിതമാണെന്ന് ഉറപ്പു വരുത്തണം. അന്ന സെബാസ്ത്യന്റെ നിര്യാണം സംബന്ധിച്ച് അമ്മയും കുടുംബാംഗങ്ങളും ഉന്നയിക്കുന്ന സംശയങ്ങള്‍ അന്വേഷിക്കപ്പെടേണ്ടതാണ്. തൊഴില്‍ വകുപ്പ് മന്ത്രിമാരായ മാന്‍സുഖ് മാണ്ഡവ്യ, ശോഭ കരന്തലജെ എന്നിവരുടെ അടിയന്തിര ഇടപെടല്‍ ഞാന്‍ ആവശ്യപ്പെടുന്നുവെന്ന് അദ്ദേഹം എക്‌സില്‍ കുറിച്ചതിനു പിന്നാലെ ശോഭ കരന്തലജെ യടെ ഉറപ്പും ലഭിക്കുകയായിരുന്നു.
കേരള കൃഷി വകുപ്പ് മുന്‍ അഡിഷണല്‍ ഡയറക്ടര്‍ വൈക്കം പേരയില്‍ സിബി ജോസഫിന്റേയും എസ്ബിഐ മുന്‍ മാനേജര്‍ അനിത അഗസ്റ്റിന്റേയും മകളാണ് അന്ന . പുനെയില്‍ ഏണസ്റ്റ് ആന്റ് യംഗില്‍ ചാര്‍ട്ടേര്‍ഡ് അക്കൗണ്ടന്റ് ആയിരുന്നു.
Post Your Comments