Latest NewsKeralaNews

ആര്‍എസ്എസ് പ്രവര്‍ത്തകന്റെ കൊലപാതകത്തില്‍ പോലീസ് അക്രമികളെ സഹായിക്കുകയാണ് : കെ.സുരേന്ദ്രന്‍

ക്രിമിനല്‍ സ്വഭാവമുള്ള കേസുകള്‍ പിന്‍വലിക്കില്ലെന്ന സംസ്ഥാന സര്‍ക്കാര്‍ കഴിഞ്ഞ ദിവസം പറഞ്ഞതിന്റെ അര്‍ത്ഥമെന്താണ്

കോഴിക്കോട് : നാഗംകുളങ്ങരയില്‍ ആര്‍എസ്എസ് പ്രവര്‍ത്തകനെ വെട്ടിക്കൊന്ന കേസില്‍ പോലീസ് അക്രമികളെ സഹായിക്കുകയാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രന്‍. കോഴിക്കോട് വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. സംസ്ഥാനത്ത് പോപ്പുലര്‍ ഫ്രണ്ടിനെ നിരോധിക്കമെന്ന് തന്നെയാണ് ബിജെപി നിലപാട്. എല്‍ഡിഎഫും യുഡിഎഫും എസ്ഡിപിഐയുമായി യോജിച്ച് പ്രവര്‍ത്തിക്കുകയാണ്. എസ്ഡിപിഐയുമായി ഇടതു മുന്നണിക്ക് രാഷ്ട്രീയ സഖ്യമുണ്ടെന്നും സുരേന്ദ്രന്‍ പറഞ്ഞു.

ക്രിമിനല്‍ സ്വഭാവമുള്ള കേസുകള്‍ പിന്‍വലിക്കില്ലെന്ന സംസ്ഥാന സര്‍ക്കാര്‍ കഴിഞ്ഞ ദിവസം പറഞ്ഞതിന്റെ അര്‍ത്ഥമെന്താണ്. വിശ്വാസികള്‍ക്കെതിരെ സംസ്ഥാന സര്‍ക്കാര്‍ എടുത്തിട്ടുള്ള കേസുകള്‍ സംസ്ഥാന സര്‍ക്കാര്‍ പിന്‍വലിക്കുന്നില്ല. ശബരിമല വിഷയത്തില്‍ നിരോധനാജ്ഞ ഏര്‍പ്പെടുത്തി അയ്യായിരത്തോളം പോലീസുകാരേയും സംസ്ഥാന സര്‍ക്കാര്‍ നിയോഗിച്ചു. തീര്‍ത്ഥാടകര്‍ വന്ന വാഹനങ്ങള്‍ തകര്‍ക്കുകയും ഇവര്‍ക്കു നേരെ ലാത്തിച്ചാര്‍ജ് നടത്തുകയും ചെയ്തു. എന്നിട്ട് ദര്‍ശനത്തിന് പോയ ഭക്തര്‍ക്കെതിരെ നിരോധനാജ്ഞ ലംഘിച്ചതിനും പൊതു മുതല്‍ നശിപ്പിച്ചെന്നും ആരോപിച്ച് പോലീസ് കേസെടുക്കുകയാണ് ഉണ്ടായതെന്നും സുരേന്ദ്രന്‍ കൂട്ടിച്ചേര്‍ത്തു.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button