CricketLatest NewsIndiaNewsSports

ടെസ്റ്റ് ക്രിക്കറ്റിൽ ചരിത്രം നേട്ടം സ്വന്തമാക്കി ഇന്ത്യൻ താരം രവിചന്ദ്രൻ അശ്വിൻ

അഹമ്മദാബാദ് : ടെസ്റ്റ് ക്രിക്കറ്റിൽ മറ്റൊരു നാഴികക്കല്ല് കൂടി പിന്നിട്ട് രവിചന്ദ്രൻ അശ്വിൻ. വേഗത്തിൽ 400 വിക്കറ്റ് സ്വന്തമാക്കുന്ന ഇന്ത്യൻ താരമായി അശ്വിൻ മാറി. ടെസ്റ്റ് ക്രിക്കറ്റ് ചരിത്രത്തിൽ ഈ നേട്ടം സ്വന്തമാക്കുന്ന രണ്ടാമത്തെ താരമാണ് അശ്വിൻ.

Read Also : ഇന്ധനവില വർദ്ധനവിനെതിരെ ഇലക്ട്രിക് സ്‌കൂട്ടർ റാലി നടത്തിയ മമത ബാനർജിക്ക് ബാലൻസ് തെറ്റി ; വീഡിയോ കാണാം  

ജോഫ്ര ആർച്ചറിനെ വിക്കറ്റ് മുന്നിൽ കുരുക്കിയാണ് അശ്വിൻ ചരിത്ര നേട്ടം സ്വന്തമാക്കിയത്. തന്റെ 77-ാം ടെസ്റ്റ് മത്സരത്തിലാണ് അശ്വിൻ റെക്കോഡിട്ടത്. 73 മത്സരങ്ങളിൽ നിന്നും 400 വിക്കറ്റ് നേട്ടം സ്വന്തമാക്കിയ ശ്രീലങ്കൻ ഇതിഹാസം മുത്തയ്യ മുരളീധരനാണ് അശ്വിന് മുന്നിലുള്ളത്. മുൻ ന്യൂസിലൻഡ് താരം റിച്ചാർഡ് ഹാഡ്‌ലിയും ഡെയ്ൽ സ്‌റ്റെയ്‌നുമാണ് പട്ടികയിൽ മൂന്നാമത്. ഇരുവരും 80 മത്സരങ്ങളിൽ നിന്നാണ് ഈ നേട്ടം സ്വന്തമാക്കിയത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button