MollywoodLatest NewsKeralaCinemaNewsBollywoodHollywoodEntertainmentKollywood

വിക്രം പിന്മാറിയിട്ടില്ല, പ്രചാരണം വ്യാജം: സംവിധായകൻ ആർ. എസ്. വിമൽ

മഹാവീർ കർണ്ണനിൽ നിന്നും വിക്രം പിന്മാറിയെന്ന വാർത്തകൾ വ്യാജമാണെന്ന് സംവിധായകൻ ആർ. എസ്. വിമൽ. വിക്രം പിന്മാറിയിട്ടില്ലെന്ന് അദ്ദേഹം ഒരു ഓൺലൈൻ മാധ്യമത്തോട് പറഞ്ഞു.
ചിത്രത്തെക്കുറിച്ച് കൂടുതൽ കാര്യങ്ങൾ ഇപ്പോൾ വ്യക്തമാക്കാൻ ആവില്ല. കൂടുതൽ വിവരങ്ങൾ പുറത്തുപറയാറായിട്ടില്ല എന്നും ആർ.എസ.വിമൽ പറഞ്ഞു.

കഴിഞ്ഞ ദിവസം ആർ. എസ്. വിമൽ സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ടൈറ്റിൽ ടീസർ പുറത്തിറക്കിയിരുന്നു. എന്നാൽ അതിൽ നടൻ വിക്രത്തിന്റെ പേര് ഉണ്ടായിരുന്നില്ല. ഇതിനെ തുടർന്നാണ് വിക്രം പിന്മാറിയെന്ന അഭ്യൂഹം പ്രചരിക്കാൻ തുടങ്ങിയത്. സൂര്യപുത്ര മഹാവീർ കർണ്ണ എന്നാണ് ചിത്രത്തിന്റെ മുഴുവൻ പേര്.

പൃഥ്വിരാജ് നായകനായ എന്നു നിന്റെ മൊയ്തീൻ എന്ന മലയാളം ചിത്രത്തിന്റെ സംവിധയകൻ ആയിരുന്നു ആർ.എസ്. വിമൽ. മഹാവീർ കർണ്ണയുടെ പ്രാരംഭ ഘട്ടത്തിൽ പൃഥ്വിരാജ് നായകനാകും എന്നാണ് പറഞ്ഞിരുന്നത്. മലയാളം ഉൾപ്പെടെ അഞ്ചോളം ഭാഷാകളിലാണ് ചിത്രം നിർമിക്കുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button