Latest NewsIndiaNews

രാഹുല്‍ ഗാന്ധി തെക്ക് നിന്നുകൊണ്ട് വടക്കിനെതിരെ വിഷം വമിപ്പിക്കുന്നു ; ജെ.പി. നദ്ദ

ന്യൂഡല്‍ഹി : കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിക്കെതിരെ ബി.ജെ.പി ദേശീയ അധ്യക്ഷന്‍ ജെ.പി. നദ്ദ. ഐശ്വര്യ കേരള യാത്രയില്‍ രാഹുല്‍ ഗാന്ധി നടത്തിയ പരാമര്‍ശത്തിനെതിരെയാണ് അദ്ദേഹം രംഗത്തെത്തിയത്. വിഭജിച്ച് ഭരിക്കാനുളള ശ്രമം നടക്കില്ല. തെക്ക് നിന്നുകൊണ്ട് വടക്കിനെതിരെ രാഹുല്‍ ഗാന്ധി വിഷം വമിപ്പിക്കുകയാണെന്നും ജെ.പി. നദ്ദ. ആരോപിച്ചു.

ഐശ്വര്യകേരളയാത്രയുടെ സമാപന വേദിയില്‍ വടക്കേ ഇന്ത്യയെ കുറിച്ച് കോണ്‍ഗ്രസ് എംപി രാഹുല്‍ ഗാന്ധി നടത്തിയ പരാമര്‍ശമാണ് വിമര്‍ശനത്തിന് കാരണമായത്. ’15 വര്‍ഷം ഉത്തരേന്ത്യയില്‍ നിന്നുളള എംപിയായിരുന്നു. അവിടെ വ്യത്യസ്ത രാഷ്ട്രീയമായിരുന്നു. കേരളത്തിലേക്കുളള വരവ് വളരെയധികം ഉന്മേഷദായകമായിരുന്നു. ഇവിടുത്തെ ജനങ്ങള്‍ക്ക് പ്രശ്‌നങ്ങളില്‍ താല്പര്യമുണ്ടെന്ന് ഞാന്‍ മനസ്സിലാക്കി. പ്രശ്നങ്ങളുടെ വിശദാംശങ്ങളിലേക്ക് പോകുന്നവരാണ് ഇവിടെയുള്ളവർ. വയനാടിനെയും കേരളത്തെയും ഞാന്‍ ശരിക്കും ആസ്വദിക്കുന്നുണ്ടെന്ന് സമീപകാലത്ത് വിദ്യാര്‍ഥികളോട് ഞാന്‍ പറഞ്ഞിരുന്നു’, എന്നായിരുന്നു രാഹുല്‍ ഗാന്ധിയുടെ പ്രസംഗം.

Read Also  :  കഴിഞ്ഞ തവണ 175 സീറ്റുകൾ ലഭിച്ച ഗുജറാത്തിൽ കർഷക സമരം ആയുധമാക്കിയ കോൺഗ്രസിന് ഇത്തവണ ലഭിച്ചത് 46 സീറ്റുകൾ മാത്രം

ഇതോടെയാണ് ജെ.പി.നദ്ദ. ഇതിന് മറുപടിയുമായി എത്തിയത്. കുറച്ചുദിവസങ്ങള്‍ക്കുമുമ്പ് വടക്കുകിഴക്ക് നിന്നുകൊണ്ട് തെക്കോട്ട് വിഷം വമിപ്പിച്ചു. ഇപ്പോള്‍ തെക്കുനിന്ന് വടക്കോട്ട്. വിഭജിച്ച് ഭരിക്കാനുള്ള നീക്കം ജനം തള്ളിക്കളയും. അതിന്റെ ഉദാഹരണമാണ് ഗുജറാത്തിലെ കോര്‍പ്പറേഷന്‍ തിരഞ്ഞെടുപ്പ് ഫലമെന്നും നദ്ദ പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button