കൊൽക്കത്ത : ബംഗാളിൽ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം അശോക് ദിന്ദ ബിജെപിയിൽ ചേർന്നു. കൊൽക്കത്തയിൽ നടന്ന ചടങ്ങിൽ കേന്ദ്രമന്ത്രി ബാബുൽ സുപ്രിയോ, ബംഗാൾ ബിജെപി സംസ്ഥാന ഉപാദ്ധ്യക്ഷൻ അർജുൻ സിംഗ് എന്നിവരുടെ നേതൃത്വത്തിലാണ് ദിന്ദ പാർട്ടി അംഗത്വം സ്വീകരിച്ചത്.
Read Also : ഉത്തർപ്രദേശിൽ നിർബന്ധിത മതപരിവർത്തന നിരോധന ബിൽ മന്ത്രിസഭ പാസ്സാക്കി
ബുധനാഴ്ച വൈകീട്ട് ക്രിക്കറ്റ് താരം മനോജ് തീവാരി തൃണമൂൽ കോൺഗ്രസിൽ ചേർന്നിരുന്നു. ഇതിന് തൊട്ടുപിന്നാലെയാണ് ദിന്ദ ബിജെപിയിൽ ചേർന്നത്. തെരഞ്ഞെടുപ്പ് അടുക്കുന്നതിനിടെയുള്ള അദ്ദേഹത്തിന്റെ പാർട്ടി പ്രവേശനം ബിജെപിയ്ക്ക് വലിയ നേട്ടമായിരിക്കുകയാണ്.
Post Your Comments