NattuvarthaLatest NewsKeralaNewsIndia

കള്ളപ്പണം വെളുപ്പിക്കൽ കേസ്; ബിനീഷിൻ്റെ ജാമ്യാപേക്ഷ വീണ്ടും തള്ളി, പുറംലോകം കാണാനാകാതെ കോടിയേരി പുത്രൻ

കള്ളപ്പണം വെളുപ്പിക്കൽ കേസിൽ എന്‍ഫോഴ്സ്മെന്‍റ് അറസ്റ്റ് ചെയ്ത ബിനീഷ് കോടിയേരിക്ക് ജാമ്യമില്ല. ബിനീഷിൻ്റെ ജാമ്യാപേക്ഷ കോടതി വീണ്ടും തള്ളി. ബെംഗളൂരു സിറ്റി സെഷൻസ് കോടതിയാണ് ജാമ്യാപേക്ഷ തള്ളിയത്. കേസിൽ അന്വേഷണം ഇനിയും പൂർത്തിയാകാനുണ്ടെന്നും പ്രതിക്ക് ജാമ്യം നല്‍കരുതെന്നും ഇ.ഡി കോടതിയിൽ വാദിച്ചിരുന്നു. ഇത് മുഖവിലയ്ക്കെടുത്താണ് കോടതി ജാമ്യം തള്ളിയത്.

Also Read:ശമ്പള പരിഷ്‌കരണം, കെ സ്വിഫ്റ്റ്; കെഎസ്ആർടിസിയിലെ ഒരു വിഭാഗം ജീവനക്കാർ ഇന്ന് അർധരാത്രി മുതൽ പണിമുടക്കും

നേരത്തെ ഇതേ കോടതി തന്നെയാണ് ബിനീഷിന്റെ ജാമ്യാപേക്ഷ തള്ളിയത്. കേസിൽ അറസ്റ്റിലായി 72 ദിവസം പിന്നിട്ട സാഹചര്യത്തിലാണ് ബിനീഷ് വീണ്ടും ജാമ്യഹർജി സമർപ്പിച്ചത്. ബെംഗളൂരു മയക്കുമരുന്ന് കേസ് രണ്ടാം പ്രതി മുഹമ്മദ് അനൂപുമായി നടത്തിയ സാമ്പത്തിക ഇടപാടുകളില്‍ അന്വേഷണം ഊർജ്ജിതമാക്കിയ ഇ.ഡി ഇക്കഴിഞ്ഞ ഒക്ടോബർ 29 നാണ് ബിനീഷിനെ അറസ്റ്റ് ചെയ്തത്.

കഴിഞ്ഞ 7 വർഷത്തിനിടെ ബിനീഷ് വിവിധ ബാങ്ക് അക്കൗണ്ടുകളിലൂടെ 5.17 കോടി രൂപയുടെ ഇടപാട് നടത്തിയിട്ടുണ്ടെന്നും ഇതിൽ 1.22 കോടി രൂപയ്ക്ക് മാത്രമാണ് ആദായ നികുതി റിട്ടേൺ സമർപ്പിച്ചതെന്നുമാണ് ഇ.ഡി നൽകുന്ന വിശദീകരണം. ബാക്കി തുക മയക്കുമരുന്ന് ഇടപാടിലൂടെയാണ് ബിനീഷ് സമ്പാദിച്ചതെന്നാണ് ഇ.ഡിയുടെ കണ്ടെത്തൽ.

shortlink

Related Articles

Post Your Comments

Related Articles


Back to top button