KeralaLatest NewsNewsBusiness

ഒന്നിനുപിറകെ മറ്റൊന്നായി ധാരണാപത്രം തിരുത്തൽ മഹാമേളയുമായി സർക്കാർ മുന്നോട്ട്‌

സർക്കാർ ഇ.എം.സി.സി. ധാരണാപത്രം റദ്ദാക്കി

തിരുവനന്തപുരം : യു.എസ്. കമ്പനിയായ ഇ.എം.സി.സിയുമായി ആഴക്കടൽ മീൻപിടുത്തവുമായി ഉണ്ടാക്കിയ ധാരണാപത്രം റദ്ദാക്കി. പ്രതിപക്ഷ ആരോപണത്തെ തുടർന്ന് സംഭവം വിവാദമായ സാഹചര്യത്തിൽ മുഖ്യമന്ത്രിയുടെ നിർദ്ദേശത്തെ തുടർന്നാണ് നടപടി. കോവിഡ്-19 മായി ബന്ധപ്പെട്ട സെൻസസ്, നേരത്തെ ലൈഫ് മിഷനിലെ ഇടപാടുകൾ എന്നിവ ഇത്തരത്തിൽ റദ്ദാക്കിയിരുന്നു.പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല വാർത്താസമ്മേളനം നടത്തി ഇത്തരത്തിൽ അനധികൃത നടപടികൾ ഉന്നയിക്കപ്പെട്ട ഉടനെ റദ്ദാക്കപ്പെടുന്ന കരാറുകളിൽ അവസാനത്തെതാണിതെന്ന പ്രത്യേകത കൂടിയുണ്ട്.

കമ്പനിയുമായി കെ.എസ്.ഐ.ഡി.സിയും കേരളഷിപ്പിംഗ് ആന്റ് ഇൻലാൻഡ് നാവിഗേഷൻ കോർപ്പറേഷനും ഒപ്പുവെച്ച ധാരണാപത്രങ്ങളും ഭക്ഷ്യസംരക്ഷണപാർക്കിന് സ്ഥലം അനുവദിച്ചതുമാണ് റദ്ദാക്കിയത്. ധാരണാപത്രം ഒപ്പിടാനുണ്ടായ സാഹചര്യം അന്വേഷിക്കാനും സർക്കാർ തീരുമാനിച്ചിട്ടുണ്ട്. ആഭ്യന്തരസെക്രട്ടറി ടി.കെ. ജോസിനാണ് അന്വേഷണ ചുമതല. ഉദ്യോഗസ്ഥർക്കെതിരെ അന്വേഷണത്തിനും സാധ്യതയുണ്ട്.
ധാരണാപത്രങ്ങൾ ഉണ്ടാക്കിയത് സർക്കാർ അറിയാതെയാണെന്ന് കഴിഞ്ഞദിവസം മുഖ്യമന്ത്രി പറഞ്ഞിരുന്നു.

Read Also : തകിടം മറിഞ്ഞ്……മന്ത്രി, ഉദ്യോഗസ്ഥരായാൽ മിനിമം വിവരം വേണമെന്ന് മേഴ്‌സിക്കുട്ടിയമ്മ

ഞായറാഴ്ച പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തലയുടെ ആരോപണം ഫിഷറസ് മന്ത്രി ജെ.മേഴ്‌സിക്കുട്ടിയമ്മയിൽ നിന്നു മുഖ്യമന്ത്രി പിണറായി വിജയനിലേക്ക് എത്തിയതോടെയാണ് സർക്കാരിന്റെ നിലപാട് മാറ്റം. ഇ.എം.സി.സി മേധാവി അമേരിക്കക്കാരനായ ഡുവെൻ ഇ ഗെരൻസർ, മേഴ്‌സിക്കുട്ടിയമ്മയോടൊപ്പം ക്ലിഫ് ഹൗസിലെത്തി മുഖ്യമന്ത്രിയെ കണ്ടുവെന്നാണ് പ്രതിപക്ഷനേതാവ് നേതാവ് ആരോപിച്ചത്.
ഇ.എം.സി.സിയുടെ പ്രസിഡന്റ് മലയാളിയുമായ ഷിബുവർഗ്ഗീസ് ഇക്കാര്യം മാധ്യമങ്ങളോട് സ്ഥിരീകരിക്കുകയും ചെയ്തു.

മന്ത്രിമാരെ വ്യവസായ നിർദ്ദേശങ്ങളുമായി ആരെങ്കിലും വന്ന് കണ്ടിരിക്കും. അതിൽ പ്രത്യേകിച്ച് കാര്യമില്ലെന്നുമാണ് കഴിഞ്ഞദിവസം മുഖ്യമന്ത്രി ആരോപണങ്ങളെ തള്ളിക്കൊണ്ടു പറഞ്ഞത്. ഇൻലാൻഡ് നാവിഗേഷൻ കോർപ്പറേഷനുമായി 400 ആഴക്കടൽ മത്സ്യബന്ധനട്രോളറുകൾ ഉണ്ടാക്കാൻ ഒപ്പിട്ട ധാരണാപത്രം സർക്കാരോ, കോർപ്പറേഷനോ പുറത്തുവിട്ടിട്ടില്ല.

Read Also : മത്സ്യത്തൊഴിലാളികളെ കേരളത്തിന്റെ സൈന്യമെന്ന് വിശേഷിപ്പിച്ച മുഖ്യമന്ത്രി അവരുടെ ചോറിലും കയ്യിട്ടു വാരി : വി.മുരളീധരന്‍

കെ.എസ്.ഐ.ഡി.സിയുമായി ഉണ്ടാക്കിയ ധാരണാപത്രവും ഭക്ഷ്യസംസ്‌കരണപാർക്കിൽ സ്ഥലം അനുവദിച്ചതിന്റെ രെഖകളും പ്രതിപക്ഷനേതാവ് പുറത്തുവിട്ടിരുന്നു. കമ്പനിമേധാവിയെ കണ്ടെന്ന കാര്യം നിഷേധിക്കാൻ മുഖ്യമന്ത്രിയെ വെല്ലുവിളിച്ചിട്ടുമുണ്ട്.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button