ErnakulamLatest NewsKeralaNattuvarthaNews

അ​മി​ത വേ​ഗ​ത്തി​ലെ​ത്തി അ​പ​ക​ടം ഉ​ണ്ടാ​ക്കി​ : ബ​സി​ന്‍റെ ഫി​റ്റ്ന​സ് റ​ദ്ദാ​ക്കി മോ​ട്ടോ​ർ വാ​ഹ​ന​വ​കു​പ്പ്

കോ​ത​മം​ഗ​ലം - ആ​ലു​വ റൂ​ട്ടി​ൽ ഓ​ടു​ന്ന കോ​ക്കാ​ട​ൻ​സ് എ​ന്ന ബ​സി​ന്റെയാണ് ഫി​റ്റ്ന​സ് മോ​ട്ടോ​ർ വാ​ഹ​ന​വ​കു​പ്പ് റ​ദ്ദാ​ക്കിയത്

പെ​രു​മ്പാ​വൂ​ർ: അ​മി​ത വേ​ഗ​ത്തി​ലെ​ത്തി അ​പ​ക​ടം ഉ​ണ്ടാ​ക്കി​യ ബ​സി​ന്‍റെ ഫി​റ്റ്ന​സ് റ​ദ്ദാ​ക്കി മോ​ട്ടോ​ർ വാ​ഹ​ന​വ​കു​പ്പ്. കോ​ത​മം​ഗ​ലം – ആ​ലു​വ റൂ​ട്ടി​ൽ ഓ​ടു​ന്ന കോ​ക്കാ​ട​ൻ​സ് എ​ന്ന ബ​സി​ന്റെയാണ് ഫി​റ്റ്ന​സ് മോ​ട്ടോ​ർ വാ​ഹ​ന​വ​കു​പ്പ് റ​ദ്ദാ​ക്കിയത്.

ക​ഴി​ഞ്ഞ ദി​വ​സം അ​മി​ത വേ​ഗ​ത്തി​ലെ​ത്തിയ ബസ് ബൈ​ക്ക് യാ​ത്ര​ക്കാ​ര​നെ ഇ​ടി​ച്ചി​ട്ട് അപകടമുണ്ടാക്കിയിരുന്നു. തുടർന്ന്, ബ​സ് പെ​രു​മ്പാ​വൂ​ർ പ​ട്ടാ​ലി​ൽ നാ​ട്ടു​കാ​ർ ത​ട​ഞ്ഞി​ട്ടി​രു​ന്നു. വിവരമറിഞ്ഞ് സ്ഥ​ല​ത്തെ​ത്തി​യ മോ​ട്ടോ​ർ വാ​ഹ​ന​വ​കു​പ്പ് ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് ന​ട​പ​ടി. ബ​സി​ന് വേ​ഗ​പ്പൂ​ട്ടും (സ്പീ​ഡ് ഗ​വ​ർ​ണ​ർ) ഘ​ടി​പ്പി​ച്ചി​ട്ടി​ല്ലാ​യി​രു​ന്നു. ബ​സി​ന്‍റെ ട​യ​റു​ക​ൾ​ക്ക് തേ​യ്മാ​ന​വും കൂ​ടു​ത​ലാ​യി​രു​ന്നു.

Read Also : മദ്യലഹരിയിൽ നടി ക്രൂരമായി മർദ്ദിച്ചു, സ്വയം നെഞ്ചത്തടിച്ചു: ആ ഫ്‌ളാറ്റില്‍ നിന്നും ഞാനോടി രക്ഷപ്പെടുകയായിരുന്നു- കാമുകൻ

റോ​ഡ് സു​ര​ക്ഷ​യു​മാ​യി ബ​ന്ധ​പ്പെ​ട്ട് ബ​സി​ന്‍റെ ഫി​റ്റ്ന​സ് ഉ​ൾ​പ്പെ​ടെ റ​ദ്ദാ​ക്കി ഡ്രൈ​വ​ർ​ക്ക് കാ​ര​ണം കാ​ണി​ക്ക​ൽ നോ​ട്ടീ​സും ന​ൽ​കി. പ്രൈ​വ​റ്റ് ബ​സു​ക​ളു​ടെ അ​മി​ത വേ​ഗ​ത​യ്ക്കും മ​ത്സ​ര ഓ​ട്ട​ത്തി​നുമെ​തി​രെ ഇ​തു പോ​ലു​ള്ള ക​ർ​ശ​ന ന​ട​പ​ടി​ക​ൾ ഇനിയും ഉ​ണ്ടാ​കു​മെ​ന്ന് പെ​രു​മ്പാ​വൂ​ർ ജോ​യി​ന്‍റ് ആ​ർ​ടി​ഒ എം.​കെ. പ്ര​കാ​ശ് അ​റി​യി​ച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button