കാസര്‍ഗോഡ് : അമേരിക്കന്‍ കമ്പനിയ്ക്ക് കേരളത്തിന്റെ ആഴക്കടലില്‍ മത്സ്യബന്ധനത്തിന് രഹസ്യ അനുമതി നല്‍കി മത്സ്യത്തൊഴിലാളികളെ ഒറ്റു കൊടുത്ത ചതിയനാണ് കേരളാ മുഖ്യമന്ത്രി പിണറായി വിജയനെന്ന് കേന്ദ്രമന്ത്രി വി.മുരളീധരന്‍. ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷന്‍ കെ.സുരേന്ദ്രന്‍ നയിക്കുന്ന വിജയ യാത്രയുടെ ഉദ്ഘാടന ചടങ്ങില്‍ സംസാരിയ്ക്കുകയായിരുന്നു അദ്ദേഹം.
കേരളം പ്രളയത്തില്‍ മുങ്ങി എറ്റവും വലിയ പ്രതിസന്ധിയിലായ ഘട്ടത്തില്‍ രക്ഷാ പ്രവര്‍ത്തനത്തിന് മുന്നിട്ടിറങ്ങിയത് മത്സ്യത്തൊഴിലാളികളായിരുന്നു. അവര്‍ക്ക് ദിവസ വേതനം നിശ്ചയിച്ച മുഖ്യമന്ത്രിയോട് സഹജീവികളോടുള്ള കരുണ കാണിയ്ക്കാനാണ് രക്ഷാ പ്രവര്‍ത്തനത്തിന് ഇറങ്ങിയതെന്നു പറഞ്ഞ് വേതനം വേണ്ടെന്ന് വച്ച നല്ല മനസ്സുള്ളവരാണ് മത്സ്യത്തൊഴിലാളികള്‍. കേരളത്തിന്റെ സൈന്യമെന്ന് മത്സ്യത്തൊഴിലാളികളെ വിശേഷിപ്പിച്ച മുഖ്യമന്ത്രി ആ സൈന്യത്തിന്റെ ചോറിലും കയ്യിട്ടു വാരുകയാണെന്നും മുരളീധരന്‍ പറഞ്ഞു.
ലാവ്‌ലിന്‍ മുതല്‍ തുടങ്ങിയ പിണറായി വിജയന്റെ അഴിമതി ഏറ്റവും ദരിദ്രരായ ജനവിഭാഗമായ മത്സ്യത്തൊഴിലാളികളെ വഞ്ചിയ്ക്കുന്നതില്‍ എത്തി നില്‍ക്കുന്നു. രാജ്യത്തെ മത്സ്യ സമ്പത്തിന് ഭീഷണി ഉണ്ടാകുമെന്ന് തിരിച്ചറിഞ്ഞാണ് കേന്ദ്ര സര്‍ക്കാര്‍ വിദേശ ട്രോളറുകള്‍ക്ക് അനുമതി നല്‍കാതിരുന്നത്. അമേരിക്കന്‍ കമ്പനിയ്ക്ക് മത്സ്യബന്ധനത്തിന് അനുമതി നല്‍കിയാല്‍ മാത്രമേ അഴിമതി നടത്താന്‍ കഴിയൂ എന്നു മനസ്സിലാക്കിയാണ് പിണറായി സര്‍ക്കാര്‍ വളഞ്ഞ വഴിയിലൂടെ ഇതിന് ശ്രമിച്ചത്. അഴിമതിക്കാരെയും കൊള്ളക്കാരെയും തുറന്ന് കാണിക്കാന്‍ വിജയ യാത്ര വഴിയൊരുക്കുമെന്നും വി.മുരളീധരന്‍ കൂട്ടിച്ചേര്‍ത്തു.
Post Your Comments