![](/wp-content/uploads/2021/02/stunt.jpg)
കൊല്ലം : വിവാഹ വേദിയിൽ സദ്യ വിളമ്പിയതിനെ ചൊല്ലിയുണ്ടായ തർക്കം അവസാനിച്ചത് കൂട്ടത്തല്ലില്‍. കൊല്ലം ജില്ലയിലെ ആര്യങ്കാവിലാണ് സംഭവം. വധുവിന്റെയും വരന്റെയും സംഘങ്ങള്‍ ചേരിതിരിഞ്ഞ് തമ്മില്‍ തല്ലി. ഇതോടെ സ്ത്രീകള്‍ അടക്കം നിരവധി പേര്‍ക്ക് പരിക്കേറ്റു. പൊലീസ് എത്തിയ ശേഷമാണ് അടി നിര്‍ത്തിയത്.
മദ്യപിച്ച് വിവാഹത്തിനെത്തി സംഘര്‍ഷമുണ്ടാക്കിയ ഏഴു പേര്‍ക്കെതിരെ പൊലീസ് കേസെടുത്തു. ബന്ധുക്കള്‍ തമ്മിലടിച്ചെങ്കിലും ആര്യങ്കാവ് സ്വദേശിനിയായ വധുവും കടയ്ക്കല്‍ സ്വദേശിയായ വരനും ഒന്നിച്ചു ജീവിക്കാന്‍ തീരുമാനിച്ച് വരന്‍റെ വീട്ടിലേക്ക് മടങ്ങി.
Post Your Comments