Latest NewsKeralaNewsIndia

88 വയസ്സുള്ള ഇ. ശ്രീധരനെ കുറിച്ച് എന്ത് പറയാനാണ്; സ്വാധീനം ഒന്നും ഉണ്ടാക്കാൻ പോകുന്നില്ലെന്ന് ശശി തരൂർ

ഇ ശ്രീധരന് കേരളത്തിൽ വലിയ സ്വാധീനം ഒന്നും ഉണ്ടാക്കാൻ സാധിക്കില്ല: ശശി തരൂർ

മെട്രോമാൻ ഇ. ശ്രീധരൻ്റെ രാഷ്ട്രീയ പ്രവേശനം നിയമസഭാ തെരഞ്ഞെടുപ്പിൽ കാര്യമായ സ്വാധീനം ഒന്നും ഉണ്ടാക്കാൻ പോകുന്നില്ലെന്ന് കോൺഗ്രസ് നേതാവ് ശശി തരൂർ. ഇ. ശ്രീധരൻ രാഷ്ട്രീയ രംഗത്തേയ്ക്ക് കടന്ന് ബി.ജെ.പിയിൽ ചേരാൻ പോകുന്നുവെന്ന പ്രഖ്യാപനം തന്നെ അത്ഭുതപ്പെടുത്തിയെന്ന് ശശി തരൂർ പറഞ്ഞതായി വാർത്താ ഏജൻസി പി.ടി.ഐ റിപ്പോർട്ട് ചെയ്യുന്നു.

Also Read:ഇന്ധനവില സംബന്ധിച്ച് പുതിയ തീരുമാനവുമായി കേന്ദ്രം , അതനുസരിച്ച് രാജ്യം മുഴുവന്‍ ഒറ്റവില

‘2016 ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ ഒരു സീറ്റ് മാത്രം നേടിയ ബി.ജെ.പിക്ക് ഇപ്രാവശ്യം നില മെച്ചപ്പെടുത്താൻ കഴിയില്ല. ഇ. ശ്രീധരൻ ബി.ജെ.പിയിലേക്ക് എന്നത് തെരഞ്ഞെടുപ്പ് പ്രഖ്യാപനമായി മാത്രം ഒതുങ്ങിപ്പോകും. അമ്പത്തിമൂന്നാം വയസിൽ രാഷ്ട്രീയത്തിൽ പ്രവേശിച്ചപ്പോൾ, എനിക്ക് ചെയ്യാൻ കഴിയുമെന്ന് കരുതിയിരുന്ന പല കാര്യങ്ങൾക്കും താൻ വളരെ വൈകിപ്പോയി എന്ന് പിന്നീട് തോന്നിയിരുന്നു. അപ്പോൾ പിന്നെ 88 വയസ്സുള്ള ഇ. ശ്രീധരനെ കുറിച്ച് ഞാൻ എന്ത് പറയാനാണ്’- ശശി തരൂർ അഭിപ്രായപ്പെട്ടു.

ഡിഎംആർസി മുൻ എം.ഡിയും കൊച്ചി മെട്രോയുടെ മുൻ പ്രിൻസിപ്പൽ അഡൈ്വസറുമായ ഇ.ശ്രീധരന് എഞ്ചിനീയറിംഗ് പ്രോജക്ടുകൾ നടപ്പിലാക്കി ദീർഘനാളത്തെ പരിചയമുണ്ട്. എന്നാൽ ഒരു ജനാധിപത്യ സംവിധാനത്തിൽ നയങ്ങൾ രൂപീകരിക്കുകയോ നടപ്പാക്കുകയോ ചെയ്ത് പരിചയമില്ല. അത് വളരെ വ്യത്യസ്തമായ ഒരു ലോകമാണെന്നും തരൂർ പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button