മെട്രോമാന്‍ ഇ. ശ്രീധരന്‍ മുഖ്യമന്ത്രിയാകാന്‍ യോഗ്യനാണെന്ന് ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷന്‍ കെ. സുരേന്ദ്രന്‍ പറഞ്ഞു. ഏതുമണ്ഡലത്തിൽ വേണമെങ്കിലും അദ്ദേഹത്തിന് മത്സരിക്കാമെന്നും അദ്ദേഹം പറയുന്ന മണ്ഡലത്തിൽ നിന്നുകൊണ്ട് ജനവിധി തേടാമെന്നും കെ. സുരേന്ദ്രൻ പറഞ്ഞു. മുഖ്യമന്ത്രിയുള്‍പ്പെടെ ഏതുസ്ഥാനവും വഹിക്കാന്‍ അദ്ദേഹം യോഗ്യനാണ്. ഇ ശ്രീധരന്‍ കേരളത്തിന്റെ മുഖ്യമന്ത്രിയാകണമെന്ന് ആഗ്രഹിക്കുന്നവര്‍ ഏറെയാണെന്നും സുരേന്ദ്രൻ വ്യക്തമാക്കി.
Also Read:വിമാനം പറന്നുയർന്ന ഉടൻ എഞ്ചിന്‍ തകരാറിലായി ; തീ പിടിച്ചതിന്റെ ദൃശ്യങ്ങള്‍ പുറത്ത്
മുപ്പതുശതമാനം വോട്ടെങ്കിലും ഇത്തവണ തിരഞ്ഞെടുപ്പിൽ ബി.ജെ.പി നേടുമെന്നാണ് കെ സുരേന്ദ്രൻ്റെ കണക്കുകൂട്ടൽ. കേരളത്തില്‍ വികസന പ്രതിസന്ധിയുണ്ടെന്നും സംസ്ഥാനത്ത് നടക്കുന്നത് സര്‍ക്കാരിന്റെ പി ആര്‍ ജോലികള്‍ മാത്രമാണെന്നും കെ. സുരേന്ദ്രന്‍ ആരോപിച്ചു. ഉത്തര്‍പ്രദേശിലെ യോഗി ആദിത്യനാഥാണ് ഇന്ത്യയിലെ ഏറ്റവും മികച്ച മുഖ്യമന്ത്രിയെന്നും അദ്ദേഹം വ്യക്തമാക്കി.
അതേസമയം, ബി.ജെ.പിയിലേക്ക് രംഗപ്രവേശനത്തിനൊരുങ്ങുന്ന ഇ. ശ്രീധരന് പാർട്ടിക്കകത്ത് നിന്നും വൻ വരവേൽപ്പാണ് ലഭിക്കുന്നത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയെ കുറിച്ചും ബി.ജെ.പിയെ കുറിച്ചും അദ്ദേഹം നടത്തിയ അഭിപ്രായപ്രകടനങ്ങൾ പ്രവർത്തകർക്കിടയിൽ ആത്മവിശ്വാസം ഉണ്ടാക്കിയിട്ടുണ്ട്.
Post Your Comments