Latest NewsKeralaNews

സമരക്കാർക്കൊപ്പം 48 മണിക്കൂർ നിരാഹാരം, ഗവർണറെ കാണാൻ വഴിയൊരുക്കി; മടങ്ങിവരവ് ആഘോഷമാക്കി ശോഭാ സുരേന്ദ്രൻ

സംസ്ഥാന നേതൃത്വവുമായി ഇടഞ്ഞു 10 മാസത്തോളമായി പാർട്ടി പ്രവർത്തനങ്ങളിൽനിന്നു വിട്ടുനിന്നിരുന്നു ശോഭ സുരേന്ദ്രൻ

ഇടത് പക്ഷ സർക്കാരിന്റെ അഴിമതി പ്രവർത്തനങ്ങളെ കൃത്യമായി വിമർശിച്ച് ശക്തമായ ഒരു മുന്നണിയായി ബിജെപി വളർന്നു കഴിഞ്ഞു. എന്നാൽ പാർട്ടിയിൽ ചില അസ്വാരസ്വങ്ങൾ ഇടയ്ക്ക് തലപൊക്കി. മാധ്യമങ്ങൾ ബിജെപിയിലെ ഗ്രൂപ്പ് കളികൾ എന്ന പേരിൽ വാർത്തകളും നൽകി. അങ്ങനെ സജീവ രാഷ്ട്രീയത്തിൽ നിന്നും പിന്മാറിയിരുന്ന പാർട്ടി വൈസ് പ്രസിഡന്റുകൂടിയായ ശോഭ സുരേന്ദ്രൻ ശക്തമായ തിരിച്ചുവരവ് നടത്തിയിരിക്കുകയാണ് ഇപ്പോൾ.

സംസ്ഥാന നേതൃത്വവുമായി ഇടഞ്ഞു 10 മാസത്തോളമായി പാർട്ടി പ്രവർത്തനങ്ങളിൽനിന്നു വിട്ടുനിന്ന ശോഭ സുരേന്ദ്രൻ പിഎസ്‌സി നിയമനം ആവശ്യപ്പെട്ടു സെക്രട്ടേറിയറ്റ് പടിക്കൽ ദിവസങ്ങളായി സമരം ചെയ്യുന്നവർക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് 48 മണിക്കൂർ ഉപവസിച്ചത് നേതൃത്വത്തെ പോലും അമ്പരിപ്പിച്ചിരിക്കുകയാണ്. മുട്ടിലിഴഞ്ഞും ശയനപ്രദക്ഷിണം നടത്തിയും സെക്രട്ടറിയേറ്റിന് മുന്നില്‍ ഉദ്യോഗാര്‍ഥികൾ നടത്തുന്ന സമരത്തെ സർക്കാർ കണ്ടില്ലെന്നു നടിയ്ക്കുമ്പോൾ ഉദ്യോഗാർഥികളുടെ പ്രതിനിധികളുമായി ഗവർണറെ കാണുകയും സർക്കാരുമായുള്ള ഒരു ചർച്ചയ്ക്ക് വഴി തുറക്കുകയും ചെയ്തിരിക്കുകയാണ്.

read also:ഇമ്രാൻ സർക്കാരുമായി ചർച്ച നടത്തണമെന്ന് ആവശ്യപ്പെട്ട മെഹ്ബൂബയെ പാകിസ്ഥാനിലേക്ക് വിട്ടേക്കാൻ ആവശ്യം

എല്ലാം ശരിയാക്കിത്തരുമെന്ന് പറഞ്ഞ് അധികാരത്തില്‍ വന്ന സര്‍ക്കാരിന്റെ അഴിമതികൾ ചോദ്യം ചെയ്യാൻ എന്നും ബിജെപി നേതൃത്വം രംഗത്ത് ഉണ്ടാകാറുണ്ട്. നീണ്ട നാളുകളായി പാർട്ടി വേദികളിൽ നിന്നും മാറി നിന്ന പാർട്ടി വൈസ് പ്രസിഡന്റുകൂടിയായ ശോഭയുടെ മടങ്ങിവരവിന് കരുത്തും ഊർജവും പകരുന്ന അപ്രതീക്ഷിത നീക്കമാണിത്. സമരവും ഗവർണറെ കാണലും നേതൃത്വത്തെ പോലും അമ്പരിപ്പിച്ചിരിക്കുകയാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button