CinemaLatest NewsNewsBollywoodEntertainment

കപിൽ ദേവായി രൺവീർ സിംഗ്: ’83’ ജൂണിൽ തീയറ്ററുകളിൽ എത്തും

കപിൽ ദേവിന്റെ നേതൃത്വത്തിൽ ഇന്ത്യയുടെ ആദ്യ ലോകകപ്പ് വിജയത്തെ ആസ്പദമാക്കിയുള്ള ചിത്രത്തിന്റെ സംവിധാനം നിർവ്വഹിച്ചിരിക്കുന്നത് കബീർ ഖാനാണ്. ചിത്രത്തിൽ രൺവീർ സിംഗിനൊപ്പം ദീപിക പദുക്കോൺ, പങ്കജ് ത്രിപാഠി, സാഖിബ് സലിം എന്നിവർ പ്രധാന വേഷത്തിൽ എത്തുന്നു.

2020 ഏപ്രിൽ 10 ന് റിലീസാകേണ്ടിയിരുന്ന ചിത്രം, ഒരു വർഷത്തിലധികം വൈകിയാണ് വരുന്ന ജൂൺ 4 ന് പ്രദര്ശനത്തിനെത്തുന്നത്.

ചിത്രത്തിൽ രൺവീർ സിംഗാണ് ഇന്ത്യൻ ടീം ക്യാപ്ടൻ കപിൽ ദേവായി വേഷമിടുന്നത്. ഗവാസ്കറായി താഹിർ രാജ് ബാസിനും, മൊഹീന്ദർ അമർനാഥ്, സയ്ദ് കിർമാനി എന്നിവരുടെ വേഷങ്ങളിൽ യഥാക്രമം സാഖിബ് സലിം, സാഹിത് ഖത്തർ എന്നിവരും, കപിൽ ദേവിന്റെ ഭാര്യയായ റോമി ദേവിന്റെ വേഷത്തിൽ ദീപിക പദുകോണും അഭിനയിക്കുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button