KeralaLatest NewsNews

പി.എസ്.സി ഉദ്യോഗാർത്ഥികളുടെ ആവശ്യങ്ങൾ ഉത്തരവായി പുറത്തിറക്കി സർക്കാർ

എൽജിഎസ് റാങ്ക് ലിസ്റ്റ് ഈ വർഷം ഓഗസ്റ്റ് വരെ നീട്ടാനും തീരുമാനമായി

ഉദ്യോഗസ്തതല ചർച്ചയിൽ പി.എസ്.സി ഉദ്യോഗാർത്ഥികളുടെ ആവശ്യങ്ങൾ ഉത്തരവായി പുറത്തിറക്കി സർക്കാർ. എൽജിഎസ് ഒഴിവുകൾ റിപ്പോർട്ട് ചെയ്യാനും എൽജിഎസ് റാങ്ക് ലിസ്റ്റ് ഈ വർഷം ഓഗസ്റ്റ് വരെ നീട്ടാനും തീരുമാനമായി. ഇതിനു പുറമേ, ഒഴിവുകൾ സമയബന്ധിതമായി റിപ്പോർട്ട് ചെയ്യാനും എല്ലാ വകുപ്പുകൾക്കും നിർദേശം നൽകി.

ഇക്കഴിഞ്ഞ 20ന് സർക്കാരും ഉദ്യോഗാർത്ഥികളും തമ്മിൽ ചർച്ച നടത്തിയിരുന്നു. ചർച്ചയിൽ ഉദ്യോഗാർത്ഥികൾ ഉന്നയിച്ച ആവശ്യങ്ങൾ പരിഗണിച്ചാണ് സർക്കാർ ഉത്തരവ് പുറപ്പെടുവിച്ചിരിക്കുന്നത്.

അതേസമയം, സിപിഒ ലിസ്റ്റിന്റെ കാലാവധി കഴിഞ്ഞ സാഹചര്യത്തിൽ ഇനി നിയമനമില്ലെന്നും ലിസ്റ്റിൽ ഉൾപ്പെട്ട 7,580 പേരിൽ 5,609 പേർക്ക് നിയമനം നൽകിയതായും ഉത്തരവിൽ വ്യക്തമാക്കുന്നു.

എന്നാൽ, സർക്കാരിന്റേത് ഉത്തരവായി കാണാൻ കഴിയില്ലെന്നും അനുവദിച്ചിട്ടുള്ള തസ്തികകളെക്കുറിച്ചും അവ എത്രത്തോളം ആണെന്നുള്ള കാര്യങ്ങളിൽ വ്യക്തതയില്ലെന്നും
ഉദ്യോഗാർത്ഥികൾ ആരോപിച്ചു. മാത്രമല്ല. ആവശ്യങ്ങൾ പൂർണമായും അംഗീകരിക്കും വരെ സമരം തുടരുമെന്നും ഉദ്യോഗാർത്ഥികൾ പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button