പി.എസ്.സി നിയമനവുമായി ബന്ധപ്പെട്ട് സെക്രട്ടേറിയറ്റിനു മുന്നിൽ സമരം ചെയ്യുന്ന ഉദ്യോഗാർത്ഥികളുമായുള്ള സർക്കാരിന്റെ നിർണായക ചർച്ച ഇന്ന് നടക്കും.
മന്ത്രി എ.കെ ബാലനുമായാണ് ഉദ്യോഗാർത്ഥി പ്രതിനിധികൾ ചർച്ച നടത്തുക. ചർച്ചയിൽ സർക്കാരിന്റെ ഭാഗത്ത് നിന്ന് അനുകൂല തീരുമാനം ഉണ്ടാകുമെന്ന പ്രതീക്ഷയിലാണ് ഉദ്യോഗാർത്ഥികൾ.
എന്നാൽ, സംസ്ഥാനത്ത് തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലനിൽക്കുന്നതിനാൽ സർക്കാർ എടുക്കുന്ന നിലപാട് ഏറെ നിർണായകമാകും.
അതേസമയം, സമരത്തെ പ്രതിരോധിക്കാൻ പി.എസ്.സി വഴി നിയമനം ലഭിച്ചവരുടെ കണക്ക് പരിശോധിച്ച് ഡിവൈഎഫ്ഐ നടത്തുന്ന യുവ സംഗമം ഇന്ന് തിരുവനന്തപുരത്ത് നടക്കും.
Post Your Comments