KeralaLatest NewsNews

‘യുവാക്കളോടുള്ള സർക്കാരിന്റെ വഞ്ചന’; തിരുവോണ ദിനത്തില്‍ ഉപവാസത്തിനൊരുങ്ങി മുല്ലപ്പള്ളി രാമചന്ദ്രൻ

തിരുവനന്തപുരം : യുവാക്കളെ വഞ്ചിക്കുന്ന സര്‍ക്കാര്‍ നടപടിയിലും പി എസ് സി റാങ്ക് ലിസ്റ്റ് റദ്ദാക്കപ്പെട്ടതിനെ തുടര്‍ന്ന് അനുവിന്റെ ആത്മഹത്യയിലേക്ക് നയിച്ച സംഭവത്തിലും പ്രതിഷേധിച്ച് കെപിസിസി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രന്‍ ഇന്ന് ഉപവസിക്കും.

കെപിസിസി ആസ്ഥാനത്ത് രാവിലെ 9 മുതലാണ് ഉപവാസം. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി അംഗം ഉമ്മന്‍ചാണ്ടി എന്നിവർ പങ്കെടുക്കും. പിഎസ്‌സി ഓഫീസിനുമുന്നിൽ യൂത്ത് കോൺഗ്രസ് ഇന്ന് പട്ടിണി സമരം നടത്തും.

യൂത്ത് കോൺഗ്രസ് സംസ്ഥാന കമ്മിറ്റിയുടെ നേതൃത്വത്തിൽ നടത്തുന്ന സമരത്തിൽ സംസ്ഥാന പ്രസിഡന്റ് ഷാഫി പറന്പിൽ, വൈസ് പ്രസിഡന്‍റ് കെഎസ് ശബരിനാഥൻ തുടങ്ങിയവർ പങ്കെടുക്കും.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button