ന്യൂഡല്‍ഹി: വീട്ടിൽ ഇരുന്ന് ഭര്‍ത്താവ് സീരിയസ്സായി ഒരു സൂം മീറ്റിങ്ങില്‍ പങ്കെടുത്തു കൊണ്ടിരിക്കവെ, ചുംബിക്കാനെത്തുന്ന ഭാര്യയുടെ വീഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറൽ. ‘സൂം കോള്‍ ആഹാ രസകരം’ എന്ന കുറിപ്പോടെ വ്യവസായ പ്രമുഖന്‍ ഹര്‍ഷ് ഗോയങ്കെയാണ് ട്വിറ്ററില്‍ ഈ വീഡിയോ പങ്കുവെച്ചത്.
വീഡിയോയില്‍ ആദ്യം കാണുന്നത് ലാപ്‌ടോപ്പിന് മുന്നില്‍ ഹെഡ് ഫോണും വെച്ച് ഗൗരവത്തോടെ സംസാരിക്കുന്ന ഭര്‍ത്താവിനെയാണ്. ഇതിനിടെ പെട്ടെന്നാണ് ഭാര്യ ഉമ്മ നല്‍കാനായി അദ്ദേഹത്തിന്റെ അടുത്തേക്ക് എത്തുകയാണ്. പെട്ടെന്ന് ഒഴിഞ്ഞുമാറിയ ഭര്‍ത്താവ്, എന്തായിത്? മീറ്റിങ്ങിലാണെന്നും, ക്യാമറ ഓണാണെന്ന് അറിയില്ലേ എന്നെല്ലാം ദേഷ്യപ്പെടുന്നതും കാണാം. അപ്പോള്‍ സംശയത്തോടെ ലാപ്‌ടോപ്പിലേക്ക് നോക്കി പുഞ്ചിരിക്കുകയാണ് യുവതി.
read also:കേരളത്തിന്റെ മുഖ്യമന്ത്രിയാകാന്‍ താത്പ്പര്യമുണ്ടെന്നല്ലേ മെട്രോമാന്‍ പറഞ്ഞത് , ആ മോഹം നടക്കട്ടെ
”ആ സ്ത്രീയെ വൈഫ് ഓഫ് ദി ഇയര്‍ ആയി നോമിനേറ്റ് ചെയ്യുന്നു. ഭര്‍ത്താവ് ദുര്‍മുഖം കാട്ടിയിരുന്നില്ലെങ്കില്‍ ഈ വര്‍ഷത്തെ മികച്ച ദമ്പതിമാരായി അവരെ നോമിനേറ്റ് ചെയ്യുമായിരുന്നു” വീഡിയോ ട്വീറ്റ് ചെയ്തുകൊണ്ട് ആനന്ദ് മഹീന്ദ്ര ട്വിറ്ററില്‍ കുറിച്ചു.
Haha. I nominate the lady as the Wife of the Year. And if the husband had been more indulgent and flattered, I would have nominated them for Couple of the Year but he forfeited that because of his grouchiness! @hvgoenka https://t.co/MVCnAM0L3W
— anand mahindra (@anandmahindra) February 19, 2021
Post Your Comments