KeralaLatest NewsNews

സമരം ചെയ്യുന്ന പി.എസ്.സി ഉദ്യോഗാർത്ഥികളുമായി സർക്കാർ ഇന്ന് ചർച്ച നടത്തും

സമരക്കാരുമായി ഉടൻ വേണമെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടേറിയറ്റ് സർക്കാരിനോട് ആവശ്യപ്പെട്ടിരുന്നു

പി.എസ്.സി നിയമനവുമായി ബന്ധപ്പെട്ട് സെക്രട്ടേറിയറ്റിനു മുന്നിൽ സമരം ചെയ്യുന്ന പി.എസ്.സി ഉദ്യോഗാർത്ഥികളുമായി സർക്കാർ ഇന്ന് ചർച്ച നടത്തിയേക്കും. മന്ത്രിതല ചർച്ചയെന്ന ഉദ്യോഗാർത്ഥികളുടെ ആവശ്യം സർക്കാർ പരിഗണിക്കാനാണ് സാധ്യത. അതേസമയം, ഉദ്യോഗാർത്ഥികളുമായി ഇക്കാര്യം ചർച്ച ചെയ്തിട്ടില്ലെന്ന് ഉദ്യോഗാർത്ഥികൾ വ്യക്തമാക്കുന്നു. സമരക്കാരുമായി ഉടൻ ചർച്ച വേണമെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടേറിയറ്റ് സർക്കാരിനോട് ആവശ്യപ്പെട്ടിരുന്നു.

സർക്കാർ സ്വീകരിച്ച നടപടികൾ വിശദീകരിച്ച് ബോധ്യപ്പെടുത്തിയാൽ സമരം അവസാനിപ്പിച്ചേക്കുമെന്നാണ് സിപിഐഎം വിലയിരുത്തൽ. ചർച്ചയെന്നുള്ള തീരുമാനം സ്വാഗതം ചെയ്യുന്നുവെന്നും അതേസമയം, അനുകൂല നിലപാട് ഉണ്ടാവണമെന്നുമാണ് സമരക്കാരുടെ ആവശ്യം.

എന്നാൽ, സമരം ചെയ്യുന്ന ഉദ്യോഗാർത്ഥികളുമായുളള ചർച്ച ഇത്രയും വൈകിപ്പിച്ചതിന്റെ കാരണം മുഖ്യമന്ത്രി പിണറായി വിജയനാണെന്ന് ഷാഫി പറമ്പിൽ എംഎൽഎ പറഞ്ഞു. ചർച്ചയ്ക്ക് ക്ഷണിച്ചാൽ പങ്കെടുക്കുമെന്നും ഷാഫി പറമ്പിൽ എംഎൽഎ വ്യക്തമാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button