കൊൽക്കത്ത: പശ്ചിമബംഗാളിൽ തെരുവ് നായകൾ കൂട്ടത്തോടെ ചത്തൊടുങ്ങുന്നു. ബങ്കുര ബിഷ്ണുപുർ ടൗണിലാണ് നായകൾ കൂട്ടത്തോടെ ചാകുന്നതായി ശ്രദ്ധയിൽ പെടുന്നത്. ഇത് ശ്രദ്ധയിൽപ്പെട്ടതോടെ പ്രദേശവാസികൾ ആശങ്കയിലാണ് ഉള്ളത്. കഴിഞ്ഞ മൂന്ന് ദിവസത്തിനിടെ 200ലധികം നായകളാണ് ഇവിടെ ചത്തൊടുങ്ങിയത്.
പുതിയ രോഗം പടർന്നുപിടിക്കുന്നുവെന്ന ആശങ്കയിലാണ് പ്രദേശവാസികൾ. എന്നാൽ അതേസമയം ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് വിദഗ്ധർ അറിയിക്കുകയുണ്ടായി. വൈറൽ ഇൻഫെക്ഷനാണ് നായകളുടെ കൂട്ടത്തോടെയുള്ള മരണകാരണമെന്നാണ് വിദഗ്ധർ പറയുന്നത്. ഇത് മൃഗങ്ങളിൽ നിന്നും മനുഷ്യരിലേക്ക് പടരാനുള്ള സാഹചര്യം ഇല്ലെന്നും ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും ഇവർ അറിയിക്കുകയുണ്ടായി.
നായകളുടെ സാമ്പിളുകൾ ശേഖരിച്ച് വിദഗ്‌ധ പരിശോധനയ്ക്കായി കൊൽക്കത്തയിലേക്ക് അയച്ചു. സംഭവം ജില്ലാ ഭരണകൂടത്തിന്റെ ശ്രദ്ധയിൽപ്പെടുത്തിയിട്ടുണ്ടെന്ന് സിവിക് ബോഡി ചീഫ് ദിവ്യേന്ദു അറിയിക്കുകയുണ്ടായി. ചില കാലയളവിൽ നായകൾക്കിടിയിൽ കണ്ടുവരുന്ന സാധാരണ ഇൻഫെക്ഷനാണിതെന്നും തുടർ നടപടികൾ ഉടൻ സ്വീകരിക്കുമെന്നും അദ്ദേഹം അറിയിച്ചു.
Post Your Comments