ടൂൾക്കിറ്റ് കേസിൽ അറസ്റ്റിലായ പരിസ്ഥിതി പ്രവർത്തക ദിഷ രവിയെ പിന്തുണച്ച് സ്വീഡിഷ് പരിസ്ഥിതി പ്രവർത്തക ഗ്രേറ്റ തുൻബെർഗ് രംഗത്തെത്തിയതോടെ ഇരുവരും തമ്മിലുള്ള അന്തർധാര സജീവമായിരുന്നുവെന്ന സംശയം ബലപ്പെടുന്നു. അഭിപ്രായ സ്വാതന്ത്ര്യവും സമാധാനപരമായി പ്രതിഷേധിക്കാനും ഒത്തുചേരാനുമുള്ള അവകാശവും മനുഷ്യാവകാശങ്ങളാണെന്നാണ് ഗ്രേറ്റ ദിഷയെ പിന്തുണച്ചുകൊണ്ട് പങ്കുവെച്ചിരിക്കുന്നത്.
ഗ്രേറ്റ തുൻബെർഗും ദിഷയും നടത്തിയ വാട്‌സ് ആപ്പ് ചാറ്റിന്റെ ഉള്ളടക്കം കഴിഞ്ഞ ദിവസം പൊലീസ് പുറത്തുവിട്ടിരുന്നു. ഇതിൽ ഗ്രേറ്റ തുന്‍ബെർഗ് ‘ടൂള്‍കിറ്റ്’ ട്വിറ്ററില്‍ പോസ്റ്റ് ചെയ്തതിനു പിന്നാലെ യുഎപിഎ അനുസരിച്ചുള്ള നടപടിയുണ്ടാകുമോയെന്ന് ഭയന്ന് ട്വീറ്റ് ഡിലീറ്റ് ചെയ്യാന്‍ പരിസ്ഥിതി പ്രവര്‍ത്തക ദിഷ ആവശ്യപ്പെട്ടതായി റിപ്പോർട്ടുകൾ വന്നിരുന്നു. ഇപ്പോൾ പുറത്തുവരുന്ന റിപ്പോർട്ടുകൾ പ്രകാരം ഇതുസത്യമാണെന്ന് തെളിയുകയാണ്. അല്ലെങ്കിൽ സ്വീഡിഷുകാരിയായ ഗ്രേറ്റ എന്തിന് ഇന്ത്യക്കാരിയായ ദിഷയുടെ അറസ്റ്റിനെതിരെ പ്രതികരിക്കണം? എന്ന ചോദ്യമാണ് സോഷ്യൽ മീഡിയ ചോദിക്കുന്നത്.
Also Read:കടയുടമ മരിച്ച സംഭവത്തിൽ യുവാവ് അറസ്റ്റിൽ
അതേസമയം, ഗ്രേറ്റ തുൻബർഗുമായി നടത്തിയ ചാറ്റുകൾ പോലീസ് പുറത്തുവിടുന്നത് തടയണമെന്ന ആവശ്യവുമായി ദിഷ ഡൽഹി ഹൈക്കോടതിയെ സമീപിച്ചിരുന്നു. ചാറ്റുകൾ പരസ്യപ്പെടുത്തുന്നതിനെതിരെ നടപടി സ്വീകരിക്കണമെന്നാണ് ദിഷ ഹർജിയിൽ ആവശ്യപ്പെട്ടത്. ബംഗളൂരുവിൽ നിന്നാണ് പരിസ്ഥിതി പ്രവർത്തകയും ഫ്രൈഡേസ് ഫോർ ഫ്യൂചർ സഹസ്ഥാപകയുമായ ദിഷ രവിയെ പോലീസ് പിടികൂടിയത്. കാർഷിക നിയമങ്ങൾക്കെതിരെ നടത്തിയ പ്രതിഷേധത്തിന്റെ മറവിൽ ദേശവിരുദ്ധ ടൂൾക്കിറ്റ് പ്രചരിപ്പിച്ചതുമായി ബന്ധപ്പെട്ട കേസിലാണ് ദിഷയെ പോലീസ് പിടികൂടിയത്.
Post Your Comments