Latest NewsNewsIndia

ടൂൾ കിറ്റ് കേസ്; ദിഷ രവിയുടെ ജാമ്യ ഹർജി ഇന്ന് പട്യാല ഹൗസ് കോടതി പരിഗണിക്കും

നികിതയും, ശാന്തനുവും ഇന്നലെ ഡൽഹി പൊലീസിന് മുന്നിൽ ഹാജരായിരുന്നു

ടൂൾ കിറ്റ് കേസിൽ കുറ്റാരോപിതയായ ദിഷ രവിയുടെ ജാമ്യ ഹർജി ഡൽഹി പാട്യാല ഹൗസ് കോടതി ഇന്ന് വീണ്ടും പരിഗണിക്കും. അവസാനം കേസ് പരിഗണിച്ചപ്പോൾ ടൂൾ കിറ്റ് ദേശവിരുദ്ധമാണെന്നതിനും ദിഷ അടക്കമുള്ളവർ ദേശവിരുദ്ധ പ്രവർത്തനം നടത്തി എന്നതിനും കോടതി തെളിവ് നൽകാൻ കോടതി ഡൽഹി പൊലീസിനോട് ആവശ്യപ്പെട്ടിരുന്നു. ഇതിന്റെ തുടർച്ചയായാണ് കോടതി ദിഷ രവിയുടെ ജാമ്യ ഹർജി ഇന്ന് പരിഗണിക്കുന്നത്.

അതേസമയം, ദിഷ രവിയുടെ ജാമ്യ ഹർജി എതിർക്കാനാണ് ഡൽഹി പൊലീസിന്റെ നീക്കം.
ദിഷയ്‌ക്കൊപ്പം കേസിൽ കുറ്റാരോപിതരായ നികിതയും, ശാന്തനുവും ഇന്നലെ ഡൽഹി പൊലീസിന് മുന്നിൽ ഹാജരായിരുന്നു. ഇന്ന് ഇന്ന് ഇവർക്കൊപ്പം ഇരുത്തി ദിഷയെ ചോദ്യം ചെയ്യും.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button