Latest NewsKeralaNewsCrime

കടയുടമ മരിച്ച സംഭവത്തിൽ യുവാവ് അറസ്റ്റിൽ

ഹരിപ്പാട്; വാക്ക് തർക്കത്തിനിടെ അടിയേറ്റ് കടയുടമ മരിച്ച സംഭവത്തിൽ കൊലപാതക കുറ്റത്തിന് ജീവനക്കാരനെ പൊലീസ് അറസ്റ്റ് ചെയ്തിരിക്കുന്നു. വിമുക്തഭടനായ കരുനാഗപ്പള്ളി കല്ലേലിഭാഗം വിനീത ഭവനത്തിൽ ജി.കെ.കുമാർ (കലേഷ് കുമാർ– 52) മരിച്ച സംഭവത്തിലാണ് ജീവനക്കാരനായ അമ്പലപ്പുഴ വടക്ക് കമ്പിവളപ്പ് തൈപ്പറമ്പിൽ ആർ. ഷാജഹാൻ( 23 ) അറസ്റ്റിൽ ആയിരിക്കുന്നത്.

ഹെൽമറ്റ് കൊണ്ട് തലയ്ക്ക് അടിയേറ്റതാണ് ജി.കെ. കുമാറിന്റെ മരണ കാരണമെന്നാണ് പോസ്റ്റ് മോർട്ടം റിപ്പോർട്ടിലെ പ്രാഥമിക നിഗമനം. കഴിഞ്ഞ ദിവസം രാത്രിയായിരുന്നു സംഭവം ഉണ്ടായിരിക്കുന്നത്.

ഹരിപ്പാട് വെട്ടുവേനി ഭാഗത്ത് വാടക വീട്ടിൽ മൊബൈൽ ഫോണിന്റെ സ്പെയർ പാർട്സ് കച്ചവടവും റിപ്പയറിങ്ങും നടത്തുകയായിരുന്നു ജി.കെ. കുമാർ. സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ട് ജി.കെ. കുമാറും കടയിലെ ജീവനക്കാരനായിരുന്ന ഷാജഹാനുമായി വാക്ക് തർക്കമുണ്ടായി. ഇതിനെ തുടർന്നായിരുന്നു കൊലപാതകം ഉണ്ടായതെന്ന് പൊലീസ് പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button