ഇടതുപക്ഷ, തീവ്ര ഇടതുപക്ഷ പ്രത്യയശാസ്ത്രത്തോട് വിയോജിപ്പുള്ള സോഷ്യൽ മീഡിയ ഉപയോക്താക്കളെ സെൻസർ ചെയ്യുന്ന ട്വിറ്ററിന്റെ നടപടി പുറത്തു കൊണ്ടുവന്നു ഫ്രഞ്ച് മാധ്യമ പ്രവർത്തകൻ. ഇന്ത്യൻ ആസ്ഥാനമായി പ്രവർത്തിക്കുന്ന ഫ്രഞ്ച് പത്രപ്രവർത്തകനായ ഫ്രാങ്കോയിസ് ഗൗട്ടിയർ ആണ് ഇത് വെളിപ്പെടുത്തിയത്.
ഇന്ത്യൻ എക്സ്പ്രസ്, പയനിയർ തുടങ്ങിയ മാധ്യമ സ്ഥാപനങ്ങൾക്ക് വേണ്ടി എഴുതിയിരുന്ന ഗൗട്ടിയർ ട്വിറ്റര് വിലക്കിയതോടെ ഫേസ്ബുക്കിലേക്കും ഇന്ത്യൻ ട്വിറ്റർ ബദലായ കൂയിലേക്കും പോയിരിക്കുകയാണ്. 71,000 ഫോളോവേഴ്‌സുള്ള അദ്ദേഹത്തിന്റെ ട്വിറ്റർ അക്കൗണ്ട് യാതൊരു പ്രകോപനവുമില്ലാതെ പെട്ടെന്ന് ഇല്ലാതാക്കപ്പെട്ടു, ഇതിന് പ്രത്യേക വിശദീകരണമൊന്നും നൽകാതെ ആണ് ട്വിറ്റർ അക്കൗണ്ട് ഡിലീറ്റ് ചെയ്തത്,
നിരവധി പുസ്തകങ്ങളുടെ രചയിതാവും ഫാക്റ്റ്സ് മ്യൂസിയത്തിന്റെ ക്യൂറേറ്ററും ആയ ഗൗട്ടിയർ പറയുന്നത് ആക്ടിവിസ്റ്റ് ഗ്രെറ്റ തൻബെർഗിനും ക്ലൈമറ്റ് ആക്ടിവിസ്റ്റ് ദിഷ രവിക്കുമെതിരെ ട്വീറ്റ് ചെയ്തതിനാലാണ് ട്വിറ്റർ ഈ ഏകപക്ഷീയമായ തീരുമാനം എടുത്തതെന്നാണ് . അദ്ദേഹത്തിന്റെ ഫേസ്‌ബുക്ക് പോസ്റ്റിലൂടെയാണ് പ്രതികരണം.
Post Your Comments