Latest NewsIndia

ഫിഷറീസ് വകുപ്പ് രൂപീകരിക്കുമെന്ന് രാഹുല്‍ ഗാന്ധി, ഇറ്റലിയിലെ കാര്യമാണോ എന്ന് ഫിഷറീസ് വകുപ്പ് മന്ത്രി

എന്നാല്‍ 2019 ല്‍ എന്‍ഡിഎ സര്‍ക്കാര്‍ രൂപീകരിച്ച ഫിഷറീസ് വകുപ്പ് വീണ്ടും എങ്ങനെ രൂപീകരിക്കുമെന്ന പരിഹാസവുമായി രംഗത്തെത്തിയിരിക്കുകയാണ് ബിജെപി

പുതുച്ചേരി: മത്സ്യത്തൊഴിലാളികളാണ് കടലിലെ കര്‍ഷകരെന്നും കേന്ദ്രത്തില്‍ എന്തുകൊണ്ടാണ് അവര്‍ക്ക് മന്ത്രാലയം ഇല്ലാത്തതെന്നുമുള്ള കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയുടെ പരാമര്‍ശം ട്വിറ്ററില്‍ ട്രോളായി മാറി. ഫിഷറീസ്, മൃഗസംരക്ഷണം, ക്ഷീരവികസനം എന്നീ മന്ത്രാലയങ്ങള്‍ കേന്ദ്രത്തിലുണ്ടെന്നതിനാലാണ് രാഹുലിന്‍റെ പരാമര്‍ശത്തെ ട്രോളി നിരവധി ട്വീറ്റുകള്‍ വന്നത്. ബുധനാഴ്ച പുതുച്ചേരിയിലെ സോളായ് നഗര്‍ പ്രദേശത്ത് സംസാരിക്കവേവെയാണ് രാഹുല്‍ ഗാന്ധി ഇങ്ങനെ പറഞ്ഞത്,

“എന്തുകൊണ്ടാണ് കടലിലെ കര്‍ഷകര്‍ക്ക് ഡല്‍ഹിയില്‍ മന്ത്രാലയം ഇല്ലാത്തത്?” ഒരു രാജ്യത്തിന്റെ നട്ടെല്ലായ കര്‍ഷകര്‍ക്കെതിരെ സര്‍ക്കാര്‍ മൂന്ന് ബില്ലുകള്‍ പാസാക്കി. മത്സ്യത്തൊഴിലാളികളുടെ യോഗത്തില്‍ ഞാന്‍ എന്തിനാണ് കര്‍ഷകരെക്കുറിച്ച്‌ സംസാരിക്കുന്നത് എന്ന് നിങ്ങള്‍ ചിന്തിക്കണം. നിങ്ങള്‍ കടലിന്റെ കര്‍ഷകരാണെന്ന് ഞാന്‍ കരുതുന്നു. ഭൂമിയിലെ കൃഷിക്കാര്‍ക്ക് ഡല്‍ഹിയില്‍ ശുശ്രൂഷ നടത്താന്‍ കഴിയുമെങ്കില്‍, കടലിലെ കര്‍ഷകര്‍ക്ക് ഡല്‍ഹിയില്‍ ഒരു മന്ത്രാലയം ഇല്ലാത്തത് എന്തുകൊണ്ടാണ്? കാര്‍ഷിക ബില്ലുകളെച്ചൊല്ലി കേന്ദ്രസര്‍ക്കാരിനെ ആക്ഷേപിച്ചുകൊണ്ട് രാഹുല്‍ ഗാന്ധി ചോദിച്ചു.

കോണ്‍ഗ്രസ് അധികാരത്തിലെത്തിയാല്‍ ഫിഷറീസ് വകുപ്പ് രൂപീകരിക്കുമെന്നും രാഹുൽ വെച്ച് കാച്ചി. എന്നാല്‍ 2019 ല്‍ എന്‍ഡിഎ സര്‍ക്കാര്‍ രൂപീകരിച്ച ഫിഷറീസ് വകുപ്പ് വീണ്ടും എങ്ങനെ രൂപീകരിക്കുമെന്ന പരിഹാസവുമായി രംഗത്തെത്തിയിരിക്കുകയാണ് ബിജെപി. പുതുച്ചേരിയിലെ മത്സ്യത്തൊഴിലാളികളെ കടലിലെ കര്‍ഷകരെന്നാണ് രാഹുല്‍ ഗാന്ധി വിളിച്ചത്. തുടര്‍ന്ന് ഫിഷറീസ് വകുപ്പ് രൂപീകരിക്കുമെന്ന ഉറപ്പും നല്‍കുകയായിരുന്നു.

നിലവില്‍ ഫിഷറീസ് വകുപ്പിന്റെ ചുമതല കേന്ദ്രമന്ത്രി ഗിരിരാജ് സിങ്ങിനാണ്. എന്നാല്‍ രാഹുലിന്റെ വാക്കുകള്‍ വൈറലയതോടെ ഗിരിരാജ് സിങ് മറുപടിയുമായെത്തി. ഇറ്റാലിയന്‍ ഭാഷയിലായിരുന്നു ഗിരിരാജ് സിങ്ങിന്റെ മറുപടി. ഇറ്റലി മന്ത്രിസഭയില്‍ ഫിഷറിസത്തിന് പ്രത്യേക വകുപ്പില്ലെന്ന് വ്യക്തമാക്കിയ മന്ത്രി ഇറ്റാലിയന്‍ മന്ത്രിസഭയുടെ ഔദ്യോഗിക വെബിസൈറ്റിന്റെ അഡ്രസും നല്‍കിയിരുന്നു.രാഹുലിന് മറുപടിയുമായി ധനകാര്യ സഹമന്ത്രി അനുരാഗ് താക്കൂറും രംഗത്തെത്തി.

മത്സ്യത്തൊഴിലാളികളെ തെറ്റിദ്ധരിപ്പിക്കുന്നതിന് പകരം പഠിക്കണമെന്നായിരുന്നു ബിജെപി നേതാവ് അനുരാഗ് താക്കൂറിന്റെ ആവശ്യം. കൂടാതെ ഫിഷറീസ് വകുപ്പിന്റെ വിവരങ്ങള്‍ ട്വിറ്ററിലൂടെ പങ്കുവച്ചു. ട്വിറ്ററിലിപ്പോള്‍ ഇതിന്റെ പേരില്‍ വലിയ പരിഹാസമാണ് രാഹുല്‍ നേരിടുന്നത്.പ്രധാനമന്ത്രി നരേന്ദ്ര മോദി 2019 മെയ് മാസത്തില്‍ സ്ഥാപിച്ച മത്സ്യബന്ധന, മൃഗസംരക്ഷണ, ക്ഷീരകര്‍ഷക മന്ത്രാലയം നിലവില്‍ കേന്ദ്രമന്ത്രി ഗിരാജ് സിങ്ങിന്റെ നേതൃത്വത്തിലാണ് പ്രവര്‍ത്തിക്കുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button