മെട്രോമാൻ ഇ. ശ്രീധരൻ ബി.ജെ.പിയിൽ ചേരുന്നതിന്റെ പ്രാധാന്യമെന്തെന്ന് ഓർമിപ്പിച്ച് മചിമന്ദ അപ്പയ്യ ദേവിയ്യ. ശ്രീധരനുമായുള്ള അടുപ്പവും അനുഭവങ്ങളും ഫേസ്ബുക്കിൽ പങ്കുവെച്ചുകൊണ്ട് അദ്ദേഹത്തിൻ്റെ പുതിയ തീരുമാനത്തെ അഭിനന്ദിക്കുകയാണ് മചിമന്ദ. അദ്ദേഹം പങ്കുവെച്ച കുറിപ്പ് സോഷ്യൽ മീഡിയകളിൽ വൈറലാകുന്നു. പോസ്റ്റ് ഇങ്ങനെ:
വർഷങ്ങൾക്ക് മുൻപ്, കൊങ്കൺ റെയിൽവേ പദ്ധതിയെക്കുറിച്ച് റിപ്പോർട്ടുചെയ്യാൻ ഇ. ശ്രീധരനുമായി ഞാൻ ഒരു ദിവസം ചിലവഴിച്ചു. മംഗലാപുരത്ത് നിന്ന് വടക്കോട്ട് യാത്ര ചെയ്തു. ഞാൻ കണ്ട കാഴ്ച അതിശയകരമായിരുന്നു. റെയിൽവേ വലിയ ഒരു സംരംഭമായിരുന്നു. ബ്രിട്ടീഷുകാർക്ക് ശേഷം ഇന്ത്യയിൽ ഉണ്ടായ ഏറ്റവും വലിയ സംരംഭമായിരുന്നു അത്. റെയിൽവേയിൽ യാത്ര ചെയ്ത ആർക്കും മൈലുകളിൽ ഉൾപ്പെടുന്ന എഞ്ചിനീയറിംഗ് സങ്കീർണ്ണതകളെക്കുറിച്ചും നിർമ്മാണ ബുദ്ധിമുട്ടുകളെക്കുറിച്ചും മനസിലാകും. മൈലുകളോളമുള്ള തുരങ്കങ്ങളും ഇന്ത്യയിലെ ഏറ്റവും വെല്ലുവിളി നിറഞ്ഞ നദികളിലുടനീളമുള്ള നൂറുകണക്കിന് പാലങ്ങളുമുള്ള പാതയും എത്രത്തോളം വെല്ലുവിളി നിറഞ്ഞതാണെന്ന് മനസിലാകും.
Also Read:കലാകാരന്മാർ കൂടുതലും വലതുപക്ഷത്ത്, ഇനിയും കോണ്‍ഗ്രസിലേക്ക് ആളുകൾ വരും; ധര്‍മജന്‍ ബോള്‍ഗാട്ടി
ശ്രീധരൻ ഒരു പ്രതിഭയാണ്. ആ പദ്ധതി നടപ്പിലാക്കിയ കാര്യത്തിൽ അദ്ദേഹത്തെ വെല്ലാൻ ആരുമില്ല. ഈ പ്രൊജക്ടിനെ കുറിച്ച് സംസാരിക്കാൻ അദ്ദേഹത്തിന് വളരെ സന്തോഷമായിരുന്നു, ഒരു നിമിഷം പോലും ബോറടിപ്പിച്ചില്ല. അക്കാലത്ത് അദ്ദേഹത്തെ കുറിച്ച് അധികമാർക്കും അറിവില്ലായിരുന്നു, അധികം ആരും അങ്ങനെ കേട്ടിട്ടില്ല. അദ്ദേഹത്തെ എല്ലാവരും ഓർത്തിരിക്കുമെന്ന് അന്ന് എൻ്റെ എഡിറ്ററോട് പറഞ്ഞത് ഞാനോർക്കുന്നു. അത് സത്യമായി, പതിറ്റാണ്ടുകൾക്ക് ശേഷം അദ്ദേഹം ‘മെട്രോമാൻ’ എന്ന പേരിൽ അറിയപ്പെടാൻ തുടങ്ങി. ഡൽഹി മെട്രോയ്ക്കും മറ്റ് നിരവധി മെട്രോകൾക്കും അദ്ദേഹം ‘പടത്തലവനായി’ മാറി. എന്നെ സംബന്ധിച്ചിടത്തോളം, അദ്ദേഹത്തിൻ്റെ രാഷ്ട്രീയപ്രഖ്യാപനം ആശ്ചര്യപ്പെടുത്തുന്നതാണ്. അത്തരമൊരു വ്യക്തിയായിരുന്നില്ല അദ്ദേഹം. എന്ന് കരുതി ചേർന്നുകൂടാ എന്നില്ല. അദ്ദേഹത്തെ പോലെയുള്ള നിരവധിയാളുകളെ നമുക്ക് ആവശ്യമാണ്. അദ്ദേഹം ഒരു രാഷ്ട്രീയക്കാരനല്ല. അദ്ദേഹത്തിൻ്റെ കടന്നുവരവോട് കൂടി കേരളത്തിൽ ബിജെപിക്ക് കൂടുതൽ വോട്ടുകൾ ലഭിക്കുമോയെന്ന കാര്യത്തിൽ എനിക്ക് വ്യക്തതയില്ല.
പ്രതിപക്ഷത്തെ വിഷമിപ്പിച്ച് കൊണ്ട് അദ്ദേഹം ബിജെപിയിൽ ചേർന്നു എന്നതാണ് ഇപ്പോഴുള്ള ഈ എതിർപ്പിൻ്റെ പ്രധാന കാരണം. എന്തുകൊണ്ടാണ് അദ്ദേഹം ബിജെപിയെ തിരഞ്ഞെടുത്തത്? പിന്തുടരാനും മാതൃകയാക്കാനും കഴിയുന്ന ഒരേയൊരു ലീഡർ നരേന്ദ്രമോദിയാണെന്ന് ബുദ്ധിമാനായ ജനങ്ങൾ തിരിച്ചറിഞ്ഞ് കഴിഞ്ഞു. അതിൻ്റെ ഫലമാണ് ശ്രീധരൻ്റെ രംഗപ്രവേശനവും. അതാണ് അദ്ദേഹം ബിജെപിയിൽ ചേരുന്നതിന്റെ പ്രാധാന്യവും.
https://www.facebook.com/machimanda.deviah/posts/10158998094050140
Post Your Comments