കൊച്ചി : സിനിമയിലെ കലാകാരന്മാരില്‍ കൂടുതല്‍പ്പേരും വലതുപക്ഷത്താണ് ഉള്ളതെന്ന് നടന്‍ ധര്‍മജന്‍ ബോള്‍ഗാട്ടി. ഇനിയും കൂടുതല്‍ കലാകാരന്മാര്‍ കോണ്‍ഗ്രസിലേക്ക് വരുമെന്നും വാര്‍ത്താസമ്മേളനത്തില്‍ ധര്‍മജന്‍ പറഞ്ഞു.
വര്‍ഷങ്ങളായി കോണ്‍ഗ്രസ് പ്രവര്‍ത്തകനാണ് താൻ. പോസ്റ്റർ ഒട്ടിക്കാനും മൈക്ക് അനൗൺസ്മെന്റിനും നടന്നിട്ടുണ്ട്. ഭാരവാഹിത്വം വഹിച്ചിട്ടുണ്ട്. അപ്പോഴൊക്കെ മത്സരിക്കാനുള്ള അവസരം കിട്ടിയിരുന്നു. എന്നാൽ വേണ്ടെന്ന് വയ്ക്കുകയായിരുന്നു. നിയമസഭാ തിരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിൽ പ്രശ്നമൊന്നുമില്ലെന്നും ധര്‍മജന്‍ വ്യക്തമാക്കി.
Read Also : മെട്രോമാന്‍ ഇ.ശ്രീധരന്‍ ബിജെപിയില്‍ ചേരുന്നതിനെ പരിഹസിച്ച് എഴുത്തുകാരന്‍ എന്‍.എസ് മാധവന്‍
ധര്‍മജന്‍ കോണ്‍ഗ്രസ് ടിക്കറ്റില്‍ ബാലുശേരിയില്‍ മത്സരിക്കുമെന്ന് നേരത്തേ റിപ്പോർട്ടുകളുണ്ടായിരുന്നു. എന്നാല്‍ ഇക്കാര്യം പാര്‍ട്ടി സ്ഥിരീകരിച്ചിരുന്നില്ല. അതേസമയം രമേഷ് പിഷാരടി പ്രതിപക്ഷ നേതാവിന്റെ ഐശ്വര്യകേരളയാത്രയില്‍ പങ്കെടുത്തതോടെ പിഷാരടിയും കോണ്‍ഗ്രസ് ടിക്കറ്റില്‍ മത്സരിക്കുമെന്ന് അഭ്യൂഹം പരന്നിരിക്കുകയാണ്. അതിനിടെ ധര്‍മജനേയും പിഷാരടിയെയും എറണാകുളത്തെ കുന്നത്തുനാട്ടിലും തൃപ്പൂണിത്തുറയിലുമായി മത്സരിപ്പിക്കണമെന്ന നിര്‍ദ്ദേശം പാര്‍ട്ടിയിലെ ഒരു വിഭാഗം മുന്നോട്ടുവച്ചിട്ടുണ്ട്.
Read Also : ഉമ്മൻചാണ്ടി സഞ്ചരിച്ച കാർ അപകടത്തിൽപ്പെട്ടു
ട്വന്റി ട്വന്റിക്ക് നിര്‍ണായക സ്വാധീനമുളള കുന്നത്തുനാട് ഇത്തവണ നിലനിര്‍ത്തണമെങ്കില്‍ ധര്‍മ്മജനെപ്പോലൊരാള്‍ വേണമെന്നാണ് പാര്‍ട്ടിയിലെ ഒരു വിഭാഗം പറയുന്നത്. തൊട്ടടുത്ത തൃപ്പൂണിത്തുറയില്‍ പിഷാരടിയെ സ്ഥാനാര്‍ഥിയാക്കിയാല്‍ ഈ മേഖലയൊന്നാകെ കൂടുതല്‍ ശ്രദ്ധിക്കപ്പെടുമെന്നും അത് പാര്‍ട്ടിക്ക് ഗുണംചെയ്യുമെന്നാണ് ഇവരുടെ അവകാശവാദം.
Post Your Comments