KeralaLatest NewsNews

ഉദ്യോഗാർത്ഥികളോട് എന്നും നീതി കാട്ടിയത് യു ഡി എഫ് സർക്കാർ മാത്രമാണ്; മുഖ്യമന്ത്രിക്ക് മറുപടിയുമായി ഉമ്മൻ ചാണ്ടി

തിരുവനന്തപുരം : ഉദ്യോഗാർത്ഥികളുടെ സമരവേദിയിലെത്തിയതിന് തന്നെ വിമർശിച്ച മുഖ്യമന്ത്രി പിണറായി വിജയന് മറുപടിയുമായി ഉമ്മൻ ചാണ്ടി. എന്നെ അധിക്ഷേപിച്ചവരോട് എനിക്ക് പ്രശ്‌നമില്ല. തന്നെ എന്ത് വേണമെങ്കിലും പറഞ്ഞോട്ടെ. ഇതിനേക്കാള്‍ വലിയ ആക്ഷേപങ്ങള്‍ കേട്ടിരിക്കുന്നു. എനിക്ക് നേരെ കല്ലെറിഞ്ഞില്ലേ? ഞാന്‍ അതിനെ രാഷ്ട്രീയമായി എതിര്‍ക്കാനോ, പ്രതിഷേധിക്കാനോ പോയില്ല. ഉദ്യോഗാര്‍ഥികളോട് എന്നും നീതി കാണിച്ചിട്ടുള്ളത് യുഡിഎഫ് സര്‍ക്കാരാണെന്നും ഉമ്മൻ ചാണ്ടി പറഞ്ഞു.

റാങ്ക് ലിസ്റ്റിലെ മുഴുവൻ പേര്‍ക്കും നിയമനം വേണമെന്നും കാലാവധി തീര്‍ന്ന ലിസ്റ്റ് പുനരുജ്ജീവിപ്പിക്കണമെന്നും പറഞ്ഞ് നടക്കുന്ന സമരത്തിന് മമ്പില്‍ ഒരു മുൻ മുഖ്യമന്ത്രി തന്നെ വരുന്നത് ആശ്ചര്യം ഉണ്ടാക്കുന്നെന്നായിരുന്നു ഇന്നലെ മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞത്. കാലഹരണപ്പെട്ട ലിസ്റ്റ് പുനരുജജീവിപ്പിക്കാൻ ഏത് നിയമമാണ് നിലവിലുള്ളതെന്നും എന്നും മുഖ്യമന്ത്രി ചോദിച്ചിരുന്നു.

read also :  പുഴയിൽ ചാടി ആത്മഹത്യ ചെയ്യാൻ ശ്രമിച്ച യുവതിയ്ക്ക് രക്ഷകനായി 14 കാരൻ

ഒന്നും അറിയാത്തവരല്ല ഉമ്മൻചാണ്ടിയടക്കം പ്രതിപക്ഷ നേതാക്കളാരും, പക്ഷെ രാഷ്ട്രീയ നേട്ടത്തിന് വേണ്ടി മാത്രം സമരത്തെ ഇളക്കി വിടുന്നു. സിവിൽ പൊലീസ് ഓഫീസര്‍ ലിസ്റ്റിൽ സര്‍ക്കാര്‍ ഏതെങ്കിലും ഒരു തരത്തിൽ അലംഭാവം കാണിച്ചിട്ടുണ്ടോ ? രാഷ്ട്രീയ നേട്ടത്തിന് ശ്രമിക്കുന്ന പ്രതിപക്ഷത്തിന്‍റേത് കുത്സിത പ്രവര്‍ത്തിയാണെന്നും മുഖ്യമന്ത്രി ആരോപിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button