Latest NewsKeralaNews

പുഴയിൽ ചാടി ആത്മഹത്യ ചെയ്യാൻ ശ്രമിച്ച യുവതിയ്ക്ക് രക്ഷകനായി 14 കാരൻ

39 കാരിയുടെ ജീവൻ രക്ഷിച്ച് 14 കാരൻ ആൽബിൻ

കൂട്ടുകാരുമൊത്ത് കളിച്ചുകൊണ്ടിരിക്കുമ്പോഴാണ് പുഴയിൽ ആരോ വീഴുന്ന ശബ്ദം ആൽബിൻ കേൾക്കുന്നത്. കൂടുതൽ ആലോചിക്കാൻ നിന്നില്ലെന്ന് മാത്രമല്ല, 50മീറ്റർ വീതിയിൽ ഒഴുകുന്ന മണിമലയാറിന് കുറുകെ നീന്തി മുങ്ങിതാണ ആളുമായി കരയിലേക്ക്… 39 കാരിയുടെ ജീവൻ രക്ഷിച്ച് 14 കാരൻ ആൽബിൻ!

സർവ്വ ശക്തിയുമുപയോഗിച്ച് യുവതിയുമായി കരയിലേക്ക് നീന്തിയ ആൽബിന് തളർച്ചയുണ്ടായിരുന്നെങ്കിലും ഒരു ജീവൻ രക്ഷിക്കാൻ കഴിഞ്ഞതിന്റെ സന്തോഷമായിരുന്നു മുഖത്ത്. കുറ്റൂർ തെങ്ങേലി പോത്തളത്ത് പാപ്പനാവേലിൽ വീട്ടിൽ ബാബു-ആൻസി ദമ്പതിമാരുടെ മകനാണ് ആൽബിൻ.

കുടുംബ സുഹൃത്തിന്റെ സംസ്‌കാരച്ചടങ്ങിനാണ് തിരുവല്ലയിലെത്തിയ യുവതി ചൊവ്വാഴ്ച വൈകിട്ട് ആറരയോടെയാണ് തിരുമൂലപുരത്തെ കടവിന് സമീപത്തുനിന്ന് യുവതി ആറ്റിലേക്ക് ചാടിയത്. ആൽബിൻ കരയ്‌ക്കെത്തിച്ച യുവതിയെ കുറ്റൂർ പഞ്ചായത്ത് പ്രസിഡന്റും ആൽബിന്റെ പിതാവും ചേർന്ന് ആശുപത്രിയിലെത്തിച്ചു. കുടുംബപ്രശ്‌നങ്ങളാണ് ആത്മഹത്യ ചെയ്യാമെന്ന തീരുമാനത്തിലേക്ക് നയിച്ചതെന്ന് യുവതി പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button