CricketLatest NewsIndiaNewsSports

മൂന്നാം ടെസ്റ്റിൽ കോഹ്‌ലി കളിക്കാൻ പാടില്ല; കടുപ്പിച്ച് മുന്‍ ഇംഗ്ലണ്ട് താരം

ഇംഗ്ലണ്ടിനെതിരെ അഹമ്മദാബാദില്‍ നടക്കാന്‍ പോകുന്ന മൂന്നാം ക്രിക്കറ്റ് ടെസ്റ്റില്‍ ഇന്ത്യന്‍ നായകന്‍ വിരാട് കോഹ്‌ലി മത്സരിക്കരുതെന്ന ആവശ്യവുമായി മുന്‍ ഇംഗ്ലണ്ട് താരം ഡേവിഡ് ലോയിഡ്. രണ്ടാം ടെസ്റ്റില്‍ അമ്പയര്‍ നിതിന്‍ മോനോനോട് കയര്‍ത്ത കോഹ്‌ലിയെ മൂന്നാം ടെസ്റ്റില്‍ നിന്ന് വിലക്കണമെന്നാണ് ലോയിഡിന്റെ ആവശ്യം.

Also Read:ഹൈക്കോടതി അഭിഭാഷക ദമ്പതികളെ നടുറോഡില്‍ വെട്ടിക്കൊലപ്പെടുത്തി

‘വേറെ ഏതെങ്കിലും ഒരു കളിയില്‍ ആയിരുന്നെങ്കില്‍ ഇത്തരമൊരു പെരുമാറ്റത്തിന് കോഹ്‌ലിയെ അപ്പോള്‍ തന്നെ ഗ്രൗണ്ടില്‍ നിന്ന് പുറത്താക്കുമായിരുന്നു. ഈ കാരണം കൊണ്ടുതന്നെ അഹമ്മദാബാദില്‍ നടക്കുന്ന മൂന്നാം ടെസ്റ്റില്‍ കോഹ്‌ലിയെ കളിപ്പിക്കരുത്. കോഹ്‌ലിക്കെതിരെ അച്ചടക്കനടപടി എടുക്കണം.ഒരു ടീം ക്യാപ്റ്റന് പിച്ചില്‍ വച്ച് അമ്പയറെ ശകാരിക്കാനും ഭീഷണിപ്പെടുത്താനും പരിഹസിക്കാനും എങ്ങനെയാണ് അനുവാദം ലഭിച്ചത്?’- ഡേവിഡ് ലോയിഡ് ചോദിച്ചു.

രണ്ടാം ടെസ്റ്റിന്റെ മൂന്നാംദിനത്തിലായിരുന്നു ഫീല്‍ഡ് അമ്പയറും മലയാളിയുമായ നിതിന്‍ മേനോനുമായി കോഹ്‌ലി കയര്‍ത്തത്. ഇംഗ്ലണ്ട് ക്യാപ്റ്റന്‍ ജോ റൂട്ടിനെതിരേ ഇന്ത്യന്‍ ടീം എല്‍ബിഡബ്ല്യുവിനായി അപ്പീല്‍ ചെയ്‌തെങ്കിലും നിതിന്‍ മേനോന്‍ നോട്ടൗട്ട് വിളിക്കുകയായിരുന്നു. തുടര്‍ന്ന് കോഹ്‌ലി ഡിആര്‍എസിന്റെ സഹായം തേടി. പക്ഷെ തേര്‍ഡ് അമ്പയറുടെ തീരുമാനവും നോട്ടൗട്ടെന്നായിരുന്നു. ഇതാണ് കോഹ്‌ലിയെ രോഷാകുലനാക്കിയത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button