Latest NewsIndiaNews

ഹൈക്കോടതി അഭിഭാഷക ദമ്പതികളെ നടുറോഡില്‍ വെട്ടിക്കൊലപ്പെടുത്തി

ഹൈദരാബാദ്: ഹൈക്കോടതി അഭിഭാഷക ദമ്പതികളെ നടുറോഡില്‍ വെട്ടിക്കൊലപ്പെടുത്തി. തെലങ്കാന ഹൈക്കോടതിയിലെ അഭിഭാഷക ദമ്പതികളാണ് കൊല്ലപ്പെട്ടത്. പെഡപ്പള്ളി ജില്ലയിലെ രാമഗിരി മണ്ഡലില്‍ വെച്ചാണ് ദമ്പതികള്‍ക്ക് നേരെ ആക്രമണുണ്ടായത്. കല്‍വച്ചേലയിലെ പെട്രോള്‍ പമ്പിന്റെ സമീപത്ത് വെച്ച് ഒരു സംഘം ആളുകള്‍ എത്തി ഇരുവരേയും വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു. ആക്രമി സംഘത്തെ ഇതുവരെ തിരിച്ചറിയാന്‍ സാധിച്ചിട്ടില്ല.

Read Also : കൊല്ലപ്പെട്ട മതപണ്ഡിതന്‍ ചേകന്നൂര്‍ മൗലവിയുടെ മകന്‍ അജ്മാനില്‍ മരിച്ചു

അഭിഭാഷകരായ വാമന്‍ റാവു, ഭാര്യ ശ്രീമതി നാഗമാനി എന്നിവരാണ് കൊല്ലപ്പെട്ടത്. ഹൈദരാബാദില്‍ നിന്ന് ജന്മനാടായ മന്ദാനിയിലേക്ക് കാറില്‍ സഞ്ചരിക്കുമ്പോഴാണ് ആക്രമണം  ഉണ്ടായത്‌.  ഗുരുതരമായി പരിക്കേറ്റ ഇരുവരേയും ഉടന്‍ അടുത്തുള്ള സര്‍ക്കാര്‍ ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും യാത്രാമധ്യേ മരിക്കുകയായിരുന്നു. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു.  പ്രതികളെ കുറിച്ച് പൊലീസിന് ചില സൂചനകള്‍ ലഭിച്ചിട്ടുണ്ടെന്നാണ് പ്രാദേശിക മാധ്യമങ്ങളെ ഉദ്ധരിച്ചുള്ള റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്.

ആക്രമണത്തിന് ശേഷം പ്രതികള്‍ വാഹനത്തില്‍ രക്ഷപ്പെട്ടതിനാല്‍ ചെക്ക് പോസ്റ്റുകള്‍ ഉള്‍പ്പെടെയുള്ള എല്ലായിടത്തും പൊലീസ് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button