ഇന്ത്യയ്‌ക്കെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റിലെ പരാജയം സമ്മതിച്ച് ഇംഗ്ലണ്ട് ക്യാപ്റ്റന്‍ ജോ റൂട്ട്. തോൽവിക്ക് കാരണം, ചെപ്പോക്കിലെ പിച്ച് അല്ലെന്ന് വ്യക്തമാക്കുകയാണ് റൂട്ട്. പിച്ചിന് കുഴപ്പമൊന്നുമില്ലെന്ന് ഇന്ത്യ നന്നായി കളിച്ച് കാണിച്ചു തന്നതാണെന്ന് ഇംഗ്ലണ്ട് ക്യാപ്റ്റന്‍ പറഞ്ഞു.
Also read:യെമനിലേക്ക് കടക്കാൻ ശ്രമിച്ച് മലയാളി പിടിയിൽ
‘ഇംഗ്ലണ്ടിന്റെ തോല്‍വിക്ക് പിച്ചിനെ കുറ്റം പറയുന്നതില്‍ അര്‍ത്ഥമില്ല. ഈ പിച്ചില്‍ എങ്ങനെ റണ്‍സ് കണ്ടെത്തണമെന്ന് ഇന്ത്യ കാണിച്ച് തന്നതാണ്. ഈ പിച്ചില്‍ റണ്‍സ് അടിക്കാന്‍ സാധിക്കുമെന്ന് ഇന്ത്യ ഞങ്ങള്‍ക്ക് കാണിച്ച് തന്നു. അവര്‍ അതിനായി മികച്ച വഴികള്‍ സ്വീകരിച്ചു. അതാണ് അവരുടെ വിജയത്തിന് കാരണം. ഇന്ത്യ കളിച്ച രീതി ഒരുപാട് പഠിക്കാനുള്ളതാണ്. ഇംഗ്ലണ്ട് ആ രീതിയില്‍ നിന്ന് കാര്യങ്ങള്‍ പഠിച്ച് മുന്നേറണം’.
ചെപ്പോക്കില്‍ നടന്ന രണ്ടാം ക്രിക്കറ്റ് ടെസ്റ്റില്‍ 317 റണ്‍സിസിനാണ് ഇന്ത്യ ഇംഗ്ലണ്ടിനെ പരാജയപ്പെടുത്തിയത്. ഇന്ത്യ മുന്നോട്ടുവെച്ച 482 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന് ബാറ്റിംഗിനിറങ്ങിയ ഇംഗ്ലണ്ട് 164 റണ്‍സിന് ഓള്‍ഔട്ടായി. അഞ്ച് വിക്കറ്റ് വീഴ്ത്തിയ അക്‌സര്‍ പട്ടേലാണ് നാലാം ദിനം തന്നെ ഇന്ത്യയ്ക്ക് ജയം നേടി കൊടുത്തത്.
Post Your Comments