Latest NewsNewsIndia

രാജ്യം പിപിഇ കിറ്റ് നിര്‍മിക്കുമ്പോള്‍ ചിലര്‍ ഇന്ത്യക്കെതിരെ ടൂള്‍ക്കിറ്റ് നിര്‍മിക്കുന്നു; കേന്ദ്രമന്ത്രി 

രാജ്യത്തിനെതിരെ ടൂള്‍ക്കിറ്റ് നിര്‍മിച്ച് പ്രചരിപ്പിച്ചതില്‍ ബെംഗളൂരുവില്‍ നിന്നും ആക്ടിവിസ്റ്റ് ദിഷ രവി അറസ്റ്റിലായതിന്റെ പശ്ചാത്തലത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം

ന്യൂഡൽഹി : ലോകത്തിന് വേണ്ടി ഇന്ത്യ പിപിഇ കിറ്റുകള്‍ നിര്‍മിക്കുമ്പോള്‍ ചിലര്‍ ഇന്ത്യക്കെതിരെ ടൂള്‍ക്കിറ്റ് നിര്‍മിക്കുന്ന തിരക്കിലാണെന്ന് കേന്ദ്രമന്ത്രി ഗജേന്ദ്രസിങ് ശെഖാവത്ത്. രാജ്യത്തിനെതിരെ ടൂള്‍ക്കിറ്റ് നിര്‍മിച്ച് പ്രചരിപ്പിച്ചതില്‍ ബെംഗളൂരുവില്‍ നിന്നും ആക്ടിവിസ്റ്റ് ദിഷ രവി അറസ്റ്റിലായതിന്റെ പശ്ചാത്തലത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ലോകരാഷ്ട്രങ്ങളെ തന്നെ പ്രതിസന്ധിയിലാക്കിയ കോവിഡിനെതിരെ ഇന്ത്യ ശക്തമായ പ്രവര്‍ത്തനങ്ങളാണ് കാഴ്ചവെച്ചിട്ടുള്ളത്. ഇതിന്റെ ഭാഗമായി ഇന്ത്യ പിപിഇ കിറ്റുകള്‍ നിര്‍മിച്ച് ലോകരാഷ്ട്രങ്ങള്‍ക്ക് വിതരണം ചെയ്തിരുന്നു. എന്നാല്‍ ഇത്തരത്തിലുള്ള ആളുകള്‍ ഇന്ത്യന്‍ ജനതയ്‌ക്കെതിരെ ടൂള്‍ക്കിറ്റ് ഉണ്ടാക്കുന്നു. ഇവരുടെ പ്രവര്‍ത്തി അപമാനം ഉളവാക്കുന്നതാണെന്നും കേന്ദ്രമന്ത്രി പറഞ്ഞു.

Read also : ഗണേശ രൂപം മാലയില്‍ കോര്‍ത്ത് അടിവസ്ത്ര ബ്രാന്‍ഡിന്റെ പ്രമോഷനായി റിഹാന; വിവാദമായി ചിത്രം  

ദിഷയുടെ അറസ്റ്റില്‍ പ്രതിഷേധിച്ച ആക്ടിവിസ്റ്റുകളേയും പ്രതിപക്ഷത്തെയും അദ്ദേഹം രൂക്ഷമായി വിമര്‍ശിച്ചു. പ്രായം ഒരു മാനദണ്ഡമാണെങ്കില്‍ 21ാം വയസ്സില്‍ വീരമൃത്യുവരിച്ച രണ്ടാമത്തെ പരംവീര്‍ ചക്ര നേടിയ ലഫ്. അരുണ്‍ ഖേത്രപാലിനെ ഓര്‍ത്താണ് താന്‍ അഭിമാനിക്കുന്നത്. അല്ലാതെ രാജ്യത്തെ തകര്‍ക്കാനായി ടൂള്‍ക്കിറ്റുണ്ടാക്കിയവരെ ഓര്‍ത്തല്ലെന്നും അദ്ദേഹം വ്യക്തമാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button