Latest NewsNewsIndia

ടൂൾക്കിറ്റ് പ്രചരിപ്പിച്ചതിൽ ഒരു തെറ്റുമില്ല, ദിഷ രവിയെ ഉടൻ മോചിപ്പിക്കണമെന്നാവശ്യപ്പെട്ട് പ്രകാശ് കാരാട്ട്

ന്യൂഡൽഹി : ഗ്രേറ്റയുടെ ടൂൾക്കിറ്റ് കേസിൽ അറസ്റ്റിലായ ബംഗളൂരു സ്വദേശിനി ദിഷ രവിയെ മോചിപ്പിക്കണമെന്നാവശ്യപ്പെട്ട് സിപിഎം പോളിറ്റ് ബ്യൂറോ അംഗം പ്രകാശ് കാരാട്ട്. ഗ്രേറ്റ ടൂൾക്കിറ്റുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസമാണ് ദിഷയെ പോലീസ് അറസ്റ്റ് ചെയ്തത്.

ദിഷ രവിയുടെ അറസ്റ്റ് ഡൽഹി പോലീസിന്റെ ഗൂഢാലോചനയാണ്. പരിസ്ഥിതി പ്രവർത്തകയായ ദിഷ രവി അതിർത്തിയിൽ പ്രതിഷേധിക്കുന്നവർക്ക് പിന്തുണ നൽകുക മാത്രമാണ് ചെയ്തത്. സാമൂഹിക മാദ്ധ്യമങ്ങളിലൂടെ പ്രചരിപ്പിച്ച ടൂൾക്കിറ്റ് ഇടനിലക്കാരുടെ സംഘടനകൾക്ക് പിന്തുണ നൽകാനുളള മാർഗനിർദ്ദേശങ്ങൾ മാത്രമായിരുന്നു എന്നും പ്രകാശ് കാരാട്ട് പറഞ്ഞു.

നിലവിൽ മോദി സർക്കാർ പരിഭ്രാന്തരായിരിക്കുകയാണ്. ഡൽഹി പോലീസും ആഭ്യന്തര മന്ത്രിയുടെ ഇച്ഛയനുസരിച്ചാണ് പ്രവർത്തിക്കുന്നത്. ഇത്തരത്തിൽ ആക്ടിവിസ്റ്റുകൾക്കെതിരെ കേസെടുക്കുന്നത് നിർത്തണമെന്നും കാരാട്ട് ആരോപിച്ചു. ഗ്രേറ്റ തുൻബർഗും ദിഷ രവിയെപ്പോലെതന്നെ അറിയപ്പെടുന്ന ഒരു പരിസ്ഥിതി പ്രവർത്തക മാത്രമാണ്. പ്രതിഷേധക്കാർക്ക് പിന്തുണ നൽകുന്ന ടൂൾക്കിറ്റ് പ്രചരിപ്പിച്ചതിൽ ഒരു തെറ്റുമില്ല. ഇത് ഒരു ജനാധിപത്യ പ്രസ്ഥാനത്തിന്റെ ഭാഗമാണെന്നും പ്രകാശ് കാരാട്ട് കൂട്ടിച്ചേർത്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button