ടെസ്റ്റ് ക്രിക്കറ്റില്‍ പുതിയ നേട്ടം സ്വന്തമാക്കി അശ്വിന്‍. ടെസ്റ്റ് ക്രിക്കറ്റിന്‍റെ 143 വര്‍ഷത്തെ ചരിത്രത്തില്‍ ഇടത് കൈയ്യന്‍ ബാറ്റ്സ്മാന്‍മാര്‍ക്കെതിരെ 200 വിക്കറ്റ് വീഴ്ത്തിയ ആദ്യ കളിക്കാരനായി മാറി ഓഫ് സ്പിന്നര്‍ രവിചന്ദ്രന്‍ അശ്വിന്‍. ഇംഗ്ലണ്ടിനെതിരായ ഇന്ത്യയുടെ രണ്ടാം ടെസ്റ്റിന്‍റെ രണ്ടാം ദിനത്തിലാണ് സ്വന്തം ജന്മനാട്ടില്‍ ഈ നേട്ടം താരം കൈവരിച്ചത്.
Read Also: 40 കാരനൊപ്പം 13 കാരി, നാട്ടുകാരുടെ സംശയം വഴി തുറന്നത് ക്രൂരമായ ലൈംഗിക പീഡനത്തിലേയ്ക്ക്
ഫാസ്റ്റ് ബൗളര്‍ സ്റ്റുവര്‍ട്ട് ബ്രോഡിനെ ആണ് അശ്വിന്‍ പുറത്താക്കിയത്. കരിയറില്‍ ഇതുവരെ 391 വിക്കറ്റുകള്‍ അശ്വിന്‍ സ്വന്തമാക്കിയിട്ടുണ്ട്. ഇടത് കൈയ്യന്‍മാര്‍ക്കെതിരായ താരത്തിന്‍റെ ബൗളിംഗ് ശരാശരി 19.55 ഉം വലംകൈയ്യന്‍ ബാറ്റ്സ്മാന്‍മാര്‍ക്കെതിരെ 31.24 ഉം ആണ്. ഫെബ്രുവരി 14 ഞായറാഴ്ച നടന്ന മത്സരത്തിൽ അശ്വിന്‍ അഞ്ച് വിക്കറ്റ് നേടി, തുടര്‍ച്ചയായ രണ്ടാം അഞ്ച് വിക്കറ്റ് നേട്ടമാണിത്. 329 റണ്‍സ് നേടിയ ഇന്ത്യ134 റണ്‍സിനാണ് ഇംഗ്ളണ്ടിനെ പുറത്താക്കിയത്.
Post Your Comments