തിരുവനന്തപുരം: കഴിഞ്ഞ ദിവസം മുഖ്യമന്ത്രി പിണറായി വിജയനെയും ഇടതു സർക്കാരിനെയും അഭിനന്ദിച്ച ബിജെപിയിലെ മുതിര്‍ന്ന നേതാവ് ഒ രാജഗോപാല്‍ താന്‍ തന്റെ ബോദ്ധ്യത്തിന്റെ അടിസ്ഥാനത്തിലാണ് പ്രവര്‍ത്തിക്കുന്നതെന്നു തുറന്നു പറയുന്നു. മുഖ്യമന്ത്രി പിണറായി വിജയനെ താന്‍ ശക്തമായി എതിര്‍ക്കണമെന്ന് ആഗ്രഹിക്കുന്നവര്‍ ഉണ്ടെന്നും എന്നാല്‍ അതിനു എങ്ങനെയാണ് സാധിക്കുകയെന്നും ഒരു മലയാള വാര്‍ത്താ മാദ്ധ്യമത്തിന് നല്‍കിയ അഭിമുഖത്തിൽ അദ്ദേഹം പറഞ്ഞു. ഇപ്പോള്‍ എതിര്‍ചേരിയിലാകുന്നവര്‍ നാളെ നമ്മുടെ ചേരിയിലേക്കു വരാം എന്നതു കണ്ടു വേണം രാഷ്ട്രീയത്തില്‍ പ്രവര്‍ത്തിക്കാനെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
read also:തിങ്കളാഴ്ച അര്‍ധ രാത്രി മുതല്‍ ഫാസ്ടാഗ് നിര്‍ബന്ധം; ഇല്ലെങ്കില്‍ ഇരട്ടി നിരക്കിന് തുല്യമായ പിഴ
കൂടെ നില്‍ക്കേണ്ടവര്‍, നാളെ കൂടെ വരേണ്ടവര്‍ എന്നിങ്ങനെ രണ്ടു തരത്തില്‍പ്പെട്ട ആള്‍ക്കാര്‍ മാത്രമാണ് രാഷ്ട്രീയത്തില്‍ ഉള്ളതെന്നും അന്ധമായ എതിർപ്പ് പ്രയോജനം ചെയ്യില്ലെന്നും രാജഗോപാല്‍ അഭിപ്രായപ്പെട്ടു. എല്ലാവരോടും സൗഹൃദം സൂക്ഷിച്ചുകൊണ്ട് നീങ്ങുക എന്നതാണ് ആത്യന്തികമായി രാഷ്ട്രീയത്തില്‍ ലാഭകരമെന്നും അദ്ദേഹം പറഞ്ഞു. ”അത്തരത്തില് സമീപനം പാര്‍ട്ടിയിലെ എല്ലാവര്‍ക്കും ദഹിച്ചു എന്ന് വരില്ല. പക്ഷെ, എനിക്ക് വേറെ ഗൂഢലക്ഷ്യങ്ങളൊന്നുമില്ലെന്ന് അവര്‍ക്കറിയാം” രാജഗോപാൽ വ്യക്തമാക്കി
Post Your Comments