ചെന്നൈ: കളിയിലൂടെ എന്നും വിമർശകരുടെ വായടപ്പിക്കുന്ന താരമാണ് ഋഷഭ് പന്ത്. ബാറ്റിംഗിലും കീപ്പിംഗിലും പന്ത് നിരവധി തവണ പല രീതിയിലുള്ള വിമര്‍ശനങ്ങള്‍ക്കും ഇരയായിട്ടുണ്ടെങ്കിലും ഇംഗ്ലീഷ് താരം ഒലി പോപ്പിനെ പുറത്താക്കിയ പന്തിന്‍റെ തകർപ്പൻ ക്യാച്ച് ആരാധകര്‍ ഇപ്പോള്‍ ആഘോഷമാക്കുകയാണ്.
Read Also: സംസ്ഥാനത്ത് നിത്യോപയോഗ സാധനങ്ങള്‍ക്ക് തീവില
ഇംഗ്ലണ്ട് ഇന്നിംഗ്‌സിന്‍റെ 39-ാം ഓവറിലാണ് വിമര്‍ശകരെ പോലും കൈയ്യടിപ്പിച്ചു കൊണ്ട് പന്ത് മികച്ച പ്രകടനം കാഴ്ചവെച്ചത്. അല്‍പ്പമൊന്ന് സ്‌ട്രെച്ച് ചെയ്ത ഋഷഭ് ഒരു ഫുള്‍ ലെംഗ്ത് ഡൈവിംഗ് ക്യാച്ചിലൂടെയാണ് പോപ്പിനെ പുറത്താക്കിയത്.
https://twitter.com/i/status/1360862358109888512
പന്തിന്‍റെ ക്യാച്ചിനെ “ഫ്‌ളൈയിംഗ് ക്യാച്ച്” എന്നാണ് ബിസിസിഐ വിശേഷിപ്പിച്ചത്. സ്‌പൈഡര്‍മാനെന്നും സൂപ്പര്‍മാനെന്നുമുള്ള വിശേഷണങ്ങളുമായി നിരവധി ആരാധകരാണ് പന്തിന്‍റെ ക്യാച്ച് സമൂഹ മാധ്യമങ്ങളിൽ പങ്കുവെച്ചിരിക്കുന്നത്.
Post Your Comments