Latest NewsNewsInternational

നായയ്ക്ക് പാരമ്പര്യ സ്വത്തായി യജമാനനായ കോടീശ്വരന്‍ നല്‍കിയത് ഭീമമായ സമ്പാദ്യം

ഈ സ്വത്ത് ലുലുവിനെ പരിപാലിയ്ക്കാന്‍ മാത്രമേ ഉപയോഗിയ്ക്കാനാകൂ

വാഷിങ്ടണ്‍ : നായയ്ക്ക് പാരമ്പര്യ സ്വത്തായി യജമാനനായ കോടീശ്വരന്‍ നല്‍കിയത് ഭീമമായ സമ്പാദ്യം. എട്ടു വയസുള്ള ലുലു എന്ന നായയ്ക്കാണ് ഉടമയുടെ മരണ ശേഷം ‘പാരമ്പര്യ സ്വത്തായി’ അഞ്ച് മില്ല്യണ്‍ യു.എസ് ഡോളര്‍ (36,29,55,250 രൂപ) ലഭിച്ചത്. യജമാനനായ ബില്‍ ഡോറിസ് മരിച്ചതോടെയാണ് വില്‍പ്പത്ര പ്രകാരം അദ്ദേഹത്തിന്റെ ഭീമമായ സമ്പാദ്യം ലുലുവിന് ലഭിച്ചത്.

തന്റെ സമ്പാദ്യം ഒരു ട്രസ്റ്റിന് നല്‍കുന്നതായാണ് ബില്‍ ഡോറിസ് വില്‍പ്പത്രത്തില്‍ പറയുന്നത്. ഈ സ്വത്ത് പക്ഷേ ലുലുവിനെ പരിപാലിയ്ക്കാന്‍ മാത്രമേ ഉപയോഗിയ്ക്കാനാകൂ. ബോറിസ് തന്റെ സുഹൃത്തായ മാര്‍ത്താ ബര്‍ട്ടണിനെയാണ് നായയെ പരിപാലിയ്ക്കാനായി ഏല്‍പ്പിച്ചത്. മാര്‍ത്താ ബര്‍ട്ടണിന് ലുലുവിന്റെ പരിപാലന ചെലവിനായി പ്രതിമാസം ഒരു നിശ്ചിത തുക വാങ്ങിച്ചെടുക്കാമെന്നും വില്‍പ്പത്രത്തില്‍ പറയുന്നുണ്ടെന്ന് ബിബിസി റിപ്പോര്‍ട്ട് ചെയ്യുന്നു. ബില്‍ ഡോറിസിന്റെ ഭൂമികളുടെ മൂല്യം എത്രയാണെന്ന് വ്യക്തമായ ധാരണയില്ലെങ്കിലും, അദ്ദേഹത്തിന് എണ്ണമറ്റ ഭൂമികളും നിക്ഷേപങ്ങളുമുള്ളതായാണ് റിപ്പോര്‍ട്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button