കൊടകര: കപ്പേളയുടെ വാതിലും ഭണ്ഡാരവും കുത്തിപ്പൊളിച്ച് പണം കവര്‍ന്നു. പാറേക്കാട്ടുകര സെന്റ് മേരീസ് പള്ളിക്കുകീഴിലെ ആലത്തൂര്‍ സെന്റ് ജോസഫ്സ് കപ്പേളയുടെ വാതിലും ഭണ്ഡാരവുമാണ് കുത്തിപ്പൊളിച്ച് പണം കവര്‍ന്നത്. തിരുനാളാഘോഷവേളയില്‍ വിശ്വാസികള്‍ ഭണ്ഡാരത്തില് നിക്ഷേപിച്ച നേര്‍ച്ചപ്പണമാണ് മോഷണം പോയത്. സംഭവത്തില്‍ കൊടകര പൊലീസ് അന്വേഷണം ആരംഭിച്ചു. നേരത്തേ പലതവണ ഇവിടെ മോഷണം നടന്നിരുന്നു.
Read Also: കൊല്ലത്ത് മോഷണശ്രമം : വിദേശി പൗരന്മാരെ പിടികൂടി
അതേസമയം നെല്ലായി സബ് രജിസ്ട്രാര്‍ ഓഫിസിലും വില്ലേജ് ഓഫിസിലും മോഷണശ്രമം നടന്നു. നെല്ലായി ജങ്ഷനില്‍ ദേശീയപാതക്ക് സമീപം സബ് രജിസ്ട്രാര്‍ ഓഫിസിലും വില്ലേജ് ഓഫിസിലും വാതിലിന്റെ പൂട്ട് തകര്‍ത്ത് മോഷണശ്രമം നടന്നു. സബ് രജിസ്ട്രാര്‍ ഓഫിസിന് മുന്നിലെ ഗ്രിലിന്റെയും ഓഫിസ് മുറിയുടെയും പൂട്ടുകള്‍ തകര്‍ത്താണ് മോഷ്ടാക്കള്‍ അകത്തുകടന്നത്. കമ്പ്യൂട്ടറോ മറ്റുരേഖകളോ നഷ്ടമായിട്ടില്ല. സമീപത്തെ വില്ലേജ് ഓഫിസിലും സമാന രീതിയിലാണ് താഴ് തകര്‍ത്തിരിക്കുന്നത്. രണ്ട് താഴുകള്‍ തകര്‍ത്ത് അകത്ത് കടന്നെങ്കിലും നാശനഷ്ടമൊന്നും വരുത്തിയിട്ടില്ലെന്ന് വില്ലേജ് അധികൃതര്‍ പറഞ്ഞു.
Post Your Comments