KeralaNattuvarthaLatest NewsNews

രോഗിയായ കുട്ടിയുടെ ചികിത്സയ്ക്ക് നാട്ടുകാര്‍ നല്‍കിയ പണം തട്ടിയെടുത്തെന്ന് പരാതി ; ഫിറോസ് കുന്നംപറമ്പിലിനെതിരെ കേസ്

വയനാട് : പിഞ്ചുകുഞ്ഞിന്റെ ചികിത്സയ്ക്ക് നാട്ടുകാര്‍ നല്‍കിയ പണം തട്ടിയെടുത്തെന്ന പരാതിയില്‍ മുസ്ലീം ലീഗ് അനുഭാവി ഫിറോസ് കുന്നംപറമ്പിലിനെതിരെ പോലീസ് കേസെടുത്തു.

Read Also : 6000 കോടി രൂപയുടെ പദ്ധതികൾ പ്രധാനമന്ത്രി നരേന്ദ്രമോദി നാളെ രാജ്യത്തിന് സമർപ്പിക്കും  

വയനാട് മാനന്തവാടി സ്വദേശികളായ സഞ്ജയ്‌യുടെയും ആരതിയുടെയും പരാതിയിലാണ് പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. കേസില്‍ ഫിറോസ് കുന്നംപറമ്പിലിന്റെ മൊഴി രേഖപെടുത്തി. ഇവരുടെ കുഞ്ഞിന് ജനിച്ചപ്പോള്‍ തന്നെ വന്‍കുടലിന് പ്രശ്‌നമുണ്ടായിരുന്നു. ഇതു പരിഹരിക്കാന്‍ സഹായിക്കാമെന്ന് പറഞ്ഞ് ഫിറോസ് കുഞ്ഞിന്റെ വീഡിയോ പകര്‍ത്തുകയും സമൂഹമാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുകയും ചെയ്തു.

വന്‍കുടലിന് വലിപ്പ കുറവുണ്ടായതിന്റെ വീഡിയോ കണ്ടിട്ട് നിരവധി പേര്‍ ഈ കുടുംബത്തെ സഹായിക്കാന്‍ മുന്നോട്ട് എത്തിയിരുന്നു. ഈ തുകകള്‍ കൈപ്പറ്റുന്നതിനായി സഞ്ജയ്‌യുടെയും ഫിറോസ് നിര്‍ദ്ദേശിച്ച മറ്റൊരാളുടെയും പേരില്‍ ബാങ്കില്‍ അക്കൗണ്ടും തുറന്നിരുന്നു. ഈ അക്കൗണ്ടിലേക്ക് പണമെല്ലാം എത്തിയത്. തുടര്‍ന്ന് തുക നിര്‍ബന്ധിച്ച്‌ ചെക്ക് ഒപ്പിട്ടുവാങ്ങിച്ച്‌ ഫിറോസ് തട്ടിയെടുത്തെന്നാണ് മാതാപിതാക്കളുടെ പരാതി. കുട്ടിയുടെ ചികിത്സക്കുള്ള തുകപോലും ഫിറോസ് നല്‍കിയില്ലെന്നും ഇവര്‍ ആരോപിക്കുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button