നന്ദിയില്ലാത്ത രോഗികളെ നടുറോഡില്‍ തല്ലിക്കൊല്ലണമെന്ന് പറഞ്ഞ ഫിറോസ് കുന്നംപറമ്പലിനെതിരെ വയനാട്ടിലെ കുഞ്ഞിന്റെ മാതാപിതാക്കള്‍ രംഗത്തെത്തിയതോടെ വിഷയം വിവാദമാവുകയാണ്. തങ്ങളുടെ കൈവശമുള്ള ചെക്കുകള്‍ ഫിറോസ് ഒപ്പിട്ട് വാങ്ങിയെന്നും അതില്‍ നിന്ന് ഫിറോസിന്റെ ബിനാമി ലക്ഷങ്ങള്‍ പിന്‍വലിച്ചെന്നുമാണ് കുട്ടിയുടെ മാതാപിതാക്കള്‍ ആരോപിക്കുന്നത്.
ഇതോടെ, സോഷ്യൽ മീഡിയയിലെ ആളുകൾ രണ്ട് പക്ഷത്ത് നിലയുറപ്പിച്ച് കഴിഞ്ഞു. ഫിറോസിനെതിരെ പറയുന്നവർ ഒരിക്കൽ പോലും ആരേയും സഹായിച്ചിട്ടുള്ളവരാകില്ല. ഫിറോസിനെ വിമർശിക്കാനുള്ള മാന്യത ആർക്കുമില്ലെന്നാണ് കൂടുതൽ പേരും അഭിപ്രായപ്പെടുന്നത്. നിരവധിയാളുകളാണ് ഫിറോസിന് പിന്തുണയുമായി എത്തിയിരിക്കുന്നത്. വൈറലാകുന്ന പ്രതികരണങ്ങളിങ്ങനെ: ‘മതങ്ങളുടെയും പാർട്ടിയുടെയും പേര് പറഞ്ഞു കോടികൾ പിരിച്ചു, ഒരു ചില്ലികാശുപോലും പാവങ്ങൾക്ക് കൊടുക്കാതെ തിന്നു കൊഴുക്കുന്ന നാട്ടിൽ, പാവങ്ങൾക്ക് കൊടുത്തിട്ട് അതിൽ നിന്നും കുറച്ചു പണം സ്വന്തം കാര്യത്തിന് എടുത്താൽ അതിൽ എന്താണ് തെറ്റെന്നു മനസിലാകുന്നില്ല. ഈ ആവേശം ബക്കറ്റു പിരിവിനും ആൾ ദൈവങ്ങൾക്കും നേർക്കു കാണിച്ചിരുന്നെങ്കിൽ എന്ത് നന്നായിരുന്നു’വെന്ന് ഒരാൾ പറയുന്നു.
മറ്റൊരാളുടെ അഭിപ്രായമിങ്ങനെ ‘ജനാധിപത്യത്തിൻ്റെ ചൂടുപിടിച്ചു അധികാരത്തിൽ ജനസേവനം എന്നും പറഞ്ഞ് കട്ട് മുടിയക്കുന്നതിൻ്റെ എഴിൽ ഒരും അംശം പോലും ഫിറോസിനെ പോലുള്ളവർ കക്കുന്നില്ല. പിന്നെ രാഷ്ട്രീയ നിറം നൽകി ഭാവിയിൽ ഇത്തരം ജനസേവകരെ അടിച്ച് ഇരുത്താൻ ആണ് ഈ പിതൃശൂന്യ പണിക്ക് ഇറങ്ങിയ അസൂയാലുക്കളും നന്ദി കെട്ടവൻമാരും പിന്നെ സ്വന്തം കുഞ്ഞിന് വയ്യാതായപ്പോൾ നിലവിളിച്ച ഓടിയ കുടുംബത്തിനും ആഗ്രഹം എങ്കിൽ വെള്ളത്തിൽ വരച്ച വരപോലെ ആയിരിയ്ക്കും ഈ പണി. ഫിറോസിനെ പോലെ ഉള്ളവരാണ് ഭാവിയിൽ അധികാരമുള്ള ജനസേവകർ ആയി രാജ്യത്ത് വരേണ്ടത്. നന്ദി ഇല്ലാത്ത കുടുംബത്തിന് സഹായധനം നൽകിയ ജനങ്ങൾക്കും പ്രേരണ നൽകിയ ഫിറോസിനേയും ആദ്യം നന്നാക്കണം’ – അനിലേഷ് എന്ന യുവാവ് കുറിക്കുന്നു.
Post Your Comments