COVID 19KeralaLatest NewsNews

കൊവിഡ്; കരകയറി രാജ്യം, ചതുപ്പിലേക്ക് ആഴ്ന്ന് കേരളം?; ആയിരത്തിന് മുകളില്‍ പ്രതിദിന രോഗികളുളളത് കേരളത്തില്‍ മാത്രം

രാജ്യത്ത് കൊവിഡ് രോഗികളുടെ എണ്ണം കുറയുന്നു

കൊവിഡ് രോഗികളുടെ കുറവ് രാജ്യത്തെ ജനങ്ങളെ ആശ്വാസത്തിലാക്കുമ്പോഴും ധർമ്മസങ്കടത്തിലായിരിക്കുന്നത് കേരളത്തിലെ ജനങ്ങളാണ്. രാജ്യത്ത് കൊവിഡ് രോഗികളുടെ എണ്ണം പ്രതിദിനം കുറയുമ്പോൾ കേരളത്തിലെ സ്ഥിതി മറിച്ചാണ്. ആരോഗ്യവകുപ്പ് വെള്ളിയാഴ്ച പുറത്തുവിട്ട കണക്ക് പ്രകാരം രാജ്യത്ത് ആയിരത്തിനു മുകളില്‍ കേസുകള്‍ റിപ്പോര്‍ട്ടുചെയ്ത ഏക സംസ്ഥാനം കേരളമാണ്.

Also Read:ബി.ജെ.പിയിൽ ചേരാൻ പ്രത്യേക ക്ഷണത്തിന്‍റെ ആവശ്യമില്ല, അമിത്​ ഭായ് ചങ്കാണ്; മമതയെ വിറപ്പിച്ച് ദിനേശ്​ ത്രിവേദി

5281 കേസുകളാണ് വെള്ളിയാഴ്ച കേരളത്തിൽ റിപ്പോർട്ട് ചെയ്തിരിക്കുന്നത്. രണ്ടാം സ്ഥാനത്തുള്ള മഹാരാഷ്ട്രയില്‍ വെറും 652 പേര്‍ക്കാണ് ഇന്നലെ രോഗം സ്ഥിരീകരിച്ചത്. നിലവില്‍ രാജ്യത്ത് 1,35,926 പേരാണ് ചികിത്സയിലുള്ളത്. ഇത് മൊത്തം രോഗബാധയുടെ 1.25 ശതമാനം മാത്രമാണ്. രാജ്യത്തെ മൊത്തം രോഗബാധിതരില്‍ 45 ശതമാനവും കേരളത്തിലാണ്. 63,961 രോഗികളാണ് കേരളത്തിലുള്ളത്.

ആഗോളതലത്തില്‍ ഏറ്റവും കൂടുതല്‍ രോഗമുക്തിനിരക്ക് റിപ്പോര്‍ട്ടുചെയ്ത രാജ്യമാണ് ഇന്ത്യ (97.32). 18 സംസ്ഥാനങ്ങളിലും കേന്ദ്രഭരണപ്രദേശങ്ങളിലും ഒരാള്‍പോലും കൊവിഡ് ബാധിച്ച് മരിച്ചിട്ടില്ല. ഏറ്റവും കൂടുതല്‍പേര്‍ കുത്തിവയ്പ്പെടുത്ത സംസ്ഥാനം ഉത്തര്‍പ്രദേശാണ് (7,63,421). വാക്സിൻ സ്വീകരിക്കുന്നവരുടെ കാര്യത്തിലും കേരളം വളരെ പിന്നിലാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button